താക്കോൽ വെച്ചത് സ്കൂട്ടറിന്റെ മാറ്റിനടിയിൽ, രാത്രി 11 മണിക്ക് ഭക്ഷണം കഴിക്കാനെത്തി, സ്ഥാനം മാറിയപ്പോൾ സംശയം, പൊലീസ് ഓഫീസറുടെ വീട്ടിൽ വൻകവർച്ച

Published : May 11, 2026, 11:22 PM IST
police home theft

Synopsis

മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിന്റെ മാറ്റിനടിയിലായിരുന്നു വീടിന്റെ താക്കോൽ. ഈ താക്കോലിന്റെ സ്ഥാനം മാറിയത് ശ്രദ്ധയിൽപ്പെട്ടതോടെ വീടിന്റെ മുകൾ നിലയിലടക്കം മിഥുൻ പരിശോധന നടത്തി.

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിൽ സിവിൽ പൊലീസ് ഓഫീസറുടെ വീട്ടിൽ മോഷണം. നടക്കാവ് സ്റ്റേഷനിലെ സിപിഒ മിഥുൻ രാജിന്റെ വീട്ടിൽ നിന്നും ഏഴ് പവൻ സ്വർണമാണ് കവർന്നത്. നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി. നൈറ്റ് ഡ്യൂട്ടിയിലായിരുന്ന മിഥുൻ രാജ് ഭക്ഷണം കഴിക്കാനായി ഇന്നലെ രാത്രി പതിനൊന്നോടെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിന്റെ മാറ്റിനടിയിലായിരുന്നു. വീടിന്റെ താക്കോൽ. ഈ താക്കോലിന്റെ സ്ഥാനം മാറിയത് ശ്രദ്ധയിൽപ്പെട്ടതോടെ വീടിന്റെ മുകൾ നിലയിലടക്കം മിഥുൻ പരിശോധന നടത്തി.

ഈ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ച സ്വർണം നഷ്ടമായതായി മനസിലാകുന്നത്. വീട്ടിലെ മറ്റ് മുറികളിലും സ്വർണം ഉണ്ടായിരുന്നെങ്കിലും നഷ്ടമായിട്ടില്ല. മിഥുന്റെ അമ്മ അയൽവാസികൾക്കൊപ്പം വിനോദയാത്രയ്ക്ക് പോയതിനാൽ വീട്ടിൽ ഉണ്ടായിരുന്നില്ല. വീടും പ്രദേശവും അറിയാവുന്ന ആരെങ്കിലും മോഷണം നടത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുക്കുപണ്ടമെന്നു കരുതി മോഷ്ടാക്കൾ ഉപേക്ഷിച്ചത് ഡയമണ്ട് നെക്ലേസും കമ്മലും, 45 മോഷ്ടിക്കുന്ന തിരക്കിൽ വൻ അബദ്ധം
ആളില്ലാത്ത നേരം നോക്കി മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ