
കോഴിക്കോട്: കോഴിക്കോട് മുക്കം എസ്ഐയുടെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച. വീട് കുത്തിത്തുറന്ന മോഷ്ടാക്കൾ 8500 രൂപയുമായി സ്ഥലം വിട്ടു. ഒരാള്‍ പിടിയിലായി. മുക്കം എസ്ഐ സന്തോഷ് കുമാറും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സനീഷ് എന്നയാളും വാടകയ്ക്ക് താമസിക്കുന്ന മുക്കത്തെ ഇരു നില വീട്ടിലാണ് പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. വീട്ടില്‍ ആളില്ലാത്ത തക്കം നോക്കിയെത്തിയ മൂന്നു പേര്‍ പിറകിലത്തെ വാതില്‍ തകര്‍ത്താണ് അകത്തു കടന്നത്. അകത്തെ മൂന്നു മുറിയുടേയും വാതില്‍ പൊളിച്ചു അകത്തു കയറി. പകല്‍ സമയം ആരും വീട്ടിലേക്ക് വരില്ല എന്ന ധാരണയിലായിരുന്നു മോഷ്ടാക്കള്‍. എന്നാല്‍ മൂന്നു മണിയോടെ താമസക്കാരനായ സനീഷ് വീട്ടിലേക്ക് തിരിച്ചെത്തി. രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു. ലാപ്ടോപ്പ്, ടോര്‍ച്ച് തുടങ്ങിയവ വീടിന് പുറത്തേക്ക് കൊണ്ടുവെച്ച നിലയിലായിരുന്നു. 8500 രൂപയും ചില വീട്ടു സാധനങ്ങളുമാണ് നഷ്ടമായത്. അരീക്കോട് പുത്തന്‍പീടിക സ്വദേശി മിയാസ് ബാബുവാണ് പിടിയിലായത്. മറ്റ് രണ്ടുപേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഉര്‍ജ്ജിതമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam