സിനിമാ സ്റ്റൈലിൽ ബൈക്കിലെത്തി മുണ്ടുകൊണ്ട് മുഖംമറച്ച് കവർച്ച; വ്യാപാരിക്ക് നഷ്ടമായത് 25000 രൂപ

Published : Sep 19, 2021, 12:01 AM IST
സിനിമാ സ്റ്റൈലിൽ ബൈക്കിലെത്തി മുണ്ടുകൊണ്ട് മുഖംമറച്ച് കവർച്ച; വ്യാപാരിക്ക് നഷ്ടമായത് 25000 രൂപ

Synopsis

സിനിമാ സ്റ്റൈലിൽ കവർച്ചയ്ക്കിരയായതിന്റെ ഞെട്ടലിലാണ് പൊൻകുന്നത്തെ വ്യാപാരി. തച്ചപ്പുഴ കല്ലറയ്ക്കൽ കെജെ ജോസഫിനെ തടഞ്ഞു നിർത്തിയാണ് ബൈക്കിലെത്തിയ നാലംഗ സംഘം പണം തട്ടിയെടുത്തത്.

പൊൻകുന്നം: സിനിമാ സ്റ്റൈലിൽ കവർച്ചയ്ക്കിരയായതിന്റെ ഞെട്ടലിലാണ് പൊൻകുന്നത്തെ വ്യാപാരി. തച്ചപ്പുഴ കല്ലറയ്ക്കൽ കെജെ ജോസഫിനെ തടഞ്ഞു നിർത്തിയാണ് ബൈക്കിലെത്തിയ നാലംഗ സംഘം പണം തട്ടിയെടുത്തത്.

പൊൻകുന്നം കല്ലറയ്ക്കൽ സ്‌റ്റോഴ്‌സ് ഉടമയായ തച്ചപ്പുഴ കല്ലറയ്ക്കൽ കെ.ജെ.ജോസഫ് വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് കവർച്ചയ്ക്കിരയായത്. കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരിയുടെ വാഹനം തടഞ്ഞുനിർത്തിയാണ് ബൈക്കുകളിൽ നാലംഗസംഘം പണം തട്ടിയെടുത്തത്. 

സിനിമാ സ്റ്റൈലിലായിരുന്നു ആക്രമണം. അക്രമികൾ കൈവശം ഉണ്ടായിരുന്ന മുണ്ട് ഉപയോഗിച്ച് വ്യാപാരിയുടെ തലയും മുഖവും മൂടിയതിശേഷം ആക്രമിക്കുകയും, പണം കവരുകയും ചെയുകയായിരുന്നു. 25,000 രൂപയാണ് തട്ടിയെടുത്തത്.

പൊലീസ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല.സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുകയാണ്. വിജനമായ പ്രദേശമാണ് അക്രമികൾ മോഷണത്തിന് തെരഞ്ഞെടുത്തത്. ജോസഫ് ഇതുവഴി വല്ലപ്പോഴും മാത്രമാണ് സഞ്ചരിക്കാറുള്ളത്. അതുകൊണ്ടുതന്നെ ജോസഫ് എത്തുന്ന കാര്യം അറിയാവുന്ന ആരോ സംഘത്തിന് പിന്നിലുണ്ടെന്നാണ് പൊലീസ് സംശയം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്