പത്തു വര്‍ഷത്തെ കുടിപ്പിക, തുടക്കം കോളേജ് പഠനകാലത്ത്; രോഹിണി വെടിവെപ്പിന് പിന്നിലെ ഗ്യാങ്ങ് വാറിന്‍റെ കഥ

By Web TeamFirst Published Sep 25, 2021, 7:36 AM IST
Highlights

ദില്ലി സർവകലാശാലയിലെ പഠനക്കാലത്ത് തുടങ്ങിയ തർക്കമാണ്  ഒടുവിൽ രോഹിണി കോടതിക്കുള്ളിലെ വെടിവെപ്പിൽ കലാശിച്ചത്. 
 

ദില്ലി: ദില്ലിയെ ഞെട്ടിച്ച രോഹിണി കോടതിയിലെ(Rohini Court) വെടിവെപ്പിനു പിന്നിൽ ഗുണ്ടാസംഘങ്ങൾ (Gang War) തമ്മിലുള്ള കുടിപ്പക. കൊല്ലപ്പെട്ട ജിതേന്ദ്രഗോഗിയുടെയും ടില്ലു താജ് പൂരിയ്യയുടെയും സംഘങ്ങൾ വൈരാഗ്യത്തിന് കുടിപ്പകയ്ക്ക് പത്തു വർഷത്തെ കഥയാണുള്ളത്. ദില്ലിലെ മുള്‍മുനയിൽ നിർത്തിയ ആ ഗ്യാങ്ങ് വാറിന്റെ കഥ ആരെയും നടക്കുന്നുതാണ്. ദില്ലി സർവകലാശാലയിലെ പഠനക്കാലത്ത് തുടങ്ങിയ തർക്കമാണ്  ഒടുവിൽ രോഹിണി കോടതിക്കുള്ളിലെ വെടിവെപ്പിൽ കലാശിച്ചത്. 

ജിതേന്ദ്ര ഗോഗിയും ടില്ലു താജ് പൂരിയയെന്ന സുനിലും തമ്മിൽ കോളേജ്ക്കാലത്തെ രാഷ്ട്രീയ തർക്കത്തിൽ പരസ്പരം ഏറ്റുമുട്ടൽ തുടങ്ങിയതാണ്. 2012ൽ ടില്ലുവിന്റെ വിശ്വസ്തനായ വികാസിനെ ഗോഗിയുടെ സംഘം കൊല്ലപ്പെടുത്തിയതാണ് ആദ്യ പൊലീസ് കേസ്. പിന്നാലെ കോളേജ് വിട്ട ഇരുവരും ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് തുടങ്ങി. കൊല്ലപ്പെട്ട് ജിതേന്ദ്ര ഗോഗിക്കെതിരെയുള്ളത് ഇരുപത് കേസുകളാണ്. 2020 ൽ തീഹാർ ജയിലിൽ ശിക്ഷ അനുഭവിക്കുമ്പോൾ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയകേസിലാണ് അവസാനം അറസ്റ്റ് ചെയ്തത്. 

ദില്ലിയിലേക്ക് എത്തുന്ന കള്ളത്തോക്കുകൾക്ക് പിന്നിലും ഗോഗിയുടെ സംഘത്തിൻറെ ഇടപെടലുണ്ട്. ഹരിയാനയിലെ സോണിപ്പത്ത്, ദില്ലിയിലെ അലിപ്പുർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ടില്ലു താജ് പൂരിയുടെ പ്രവർത്തനം. ഇതിനിടെ ഇരുസംഘങ്ങളും നിരവധി തവണ ഏറ്റുമുട്ടി. ആറ് വർഷത്തിനിടെ ഇരുസംഘങ്ങളിലും പത്തിലേറെ പേർ കൊല്ലപ്പെട്ടതായി പൊലീസ് പറയുന്നു. 2015 ൽ ടില്ലുവിനെ ഹരിയാന പൊലീസ് പിടികൂടി. 

ഇപ്പോൾ സോണിപത്തിയിലെ ജയിലിലാണ് ടില്ലു. ജയിൽ കിടക്കുമ്പോഴും പുറത്ത് ഇരുവരുടെയും സംഘങ്ങൾ ഏറ്റുമുട്ടൽ തുടർന്നു.  ടില്ലുവിന്റെ സംഘത്തിലെ പ്രധാനിയായ സുനിൽ മാനെ രോഹിണി കോടതിയിൽ സെപ്ഷ്യൽ സെൽ ഹാജരാക്കി മടങ്ങിയതിന് പിന്നാലെയാണ് 207-ാം മുറിലേക്ക് ഗോഗിയെ കൊണ്ടുവരുന്നത്. പിന്നാലെ  ടില്ലു സംഘത്തിലെ രണ്ട് പേർ ഗോഗിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 

മൂന്ന് മാസങ്ങൾക്കു മുൻപ് ഗോഗിയുടെ സംഘത്തിലെ കുൽദ്ദീപ് ഫാജി കോടതിയിൽ ഹാജരാക്കുന്നിതിടെ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം സെപ്ഷ്യൽ സെല്ലിന്റെ സംഘം ജിതേന്ദ്ര ഗോഗിയെ കോടതിയിൽ ഹാജരാക്കുമ്പോഴൊക്കെ അനുഗമിച്ചിരുന്നു. ഇതിൽ മൂന്ന് ഉദ്യോഗസ്ഥരാണ് ആക്രമികളെ വകവരുത്തിയത്.

click me!