രോഹിത് തിവാരിയുടെ കൊലപാതകത്തില്‍ ഭാര്യയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തല്‍

Published : Apr 22, 2019, 10:55 AM ISTUpdated : Apr 22, 2019, 10:59 AM IST
രോഹിത് തിവാരിയുടെ കൊലപാതകത്തില്‍ ഭാര്യയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തല്‍

Synopsis

അപൂര്‍വയ്ക്കും ബന്ധുക്കള്‍ക്കും രോഹിത്തിന്‍റെ സ്വത്തില്‍ കണ്ണുണ്ടെന്നും രോഹിത്തിന് അപൂര്‍വയെ ഇഷ്ടമുണ്ടായിരുന്നില്ലെന്നും രോഹിത്തിന്‍റെ അമ്മ

ദില്ലി: എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് തിവാരിയുടെ മരണത്തില്‍ ഭാര്യ അപൂര്‍വ്വയ്ക്ക് പങ്കെന്ന് കണ്ടെത്തല്‍. അപൂര്‍വയെയും വീട്ടിലെ രണ്ട് ജോലിക്കാരെയും ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഹൃദയാഘാതമാണ് രോഹിത്തിന്‍റെ മരണ കാരണമാണെന്നായിരുന്നു നേരത്തെ നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോട്ടുകളില്‍ കൊലപാതകമെന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 

അപൂര്‍വയ്ക്കും ബന്ധുക്കള്‍ക്കും രോഹിത്തിന്‍റെ സ്വത്തില്‍ കണ്ണുണ്ടെന്നും രോഹിത്തിന് അപൂര്‍വയെ ഇഷ്ടമുണ്ടായിരുന്നില്ലെന്നും രോഹിത്തിന്‍റെ അമ്മ ഉജ്ജ്വല പറഞ്ഞു. സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയാണ് അപൂര്‍വ.തന്‍റെ മക്കളുടെ സ്വത്ത് തട്ടിയെടുക്കാന്‍ അവര്‍  ശ്രമിച്ചു. 2017 ല്‍ ലക്നൗവില്‍ വെച്ചാണ് ഇവരും കണ്ടു മുട്ടിയത്. പിന്നീട് വിവാഹിതരായി. ഇരുവരുടേയും വിവാഹ ജീവിതം പരാജയമായിരുന്നെന്നും ജൂണില്‍ ഇരുവരും വിവാഹ മോചിതരാകാനിരിക്കുകയായിരുന്നെന്നും ഉജ്ജ്വല പൊലീസിനോട് വ്യക്തമാക്കി. 

ബന്ധുകൂടിയായ രാജീവിനും മകനും സ്വത്തിന്‍റെ ഒരു ഭാഗം നല്‍കാന്‍ രോഹിത് ആഗ്രഹിച്ചിരുന്നു എന്നാല്‍ അപൂര്‍വ ഇത് തടഞ്ഞു. രാജീവിന്‍റെ ഭാര്യയുമായി രോഹിത്തിന് ബന്ധമുണ്ടെന്നായിരുന്നു അപൂര്‍വ്വയുടെ ആരോപണം എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നും ഉജ്ജ്വല വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അയാൻ അഹമ്മദ് പീഡിപ്പിച്ചതെല്ലാം ഒരേ സമുദായത്തിലെ പെൺകുട്ടികളെ'; 350 അശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥന
പട്രോളിംഗ് റൂട്ട് ചോർത്തി നൽകി പൊലീസ് ഉദ്യോഗസ്ഥൻ, കന്നുകാലി കടത്തുകാരിൽ നിന്ന് വൻതുക വാങ്ങി, അറസ്റ്റ് പിന്നാലെ സസ്പെൻഷൻ