
മുംബൈ: ട്രിപ്പ് പോകാൻ വിസമ്മതിച്ച ടാക്സി ഡ്രൈവറെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ റെയിൽവെ സുരക്ഷാ സേന (ആർപിഎഫ്) കോൺസ്റ്റബിൾ അറസ്റ്റിൽ. മുംബൈ ഛത്രപതി വിമാനത്താവളത്തിന് സമീപം പിഡി മെല്ലോ റോഡിൽ വച്ച് ഞായറാഴ്ചയായിരുന്നു സംഭവം.
കാറിൽ വിശ്രമിക്കുകയായിരുന്ന ഡ്രൈവറെ വിളിച്ചേഴുന്നേൽപ്പിക്കുകയും ട്രിപ്പ് പോകാൻ വിസമ്മതിച്ചോടെ പീഡിപ്പിക്കുകയുമായിരുന്നു. സൗത്ത് മുംബൈയിലെ ഗ്രാന്റ് റോഡിലുള്ള റെഡ് സ്ട്രീറ്റിൽ പോകാനായിരുന്നു ആർപിഎഫ് കോൺസ്റ്റബിളായ അമിത് ധൻകാന്ത് ടാക്സി ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പോകില്ലെന്ന് പറഞ്ഞ ഡ്രൈവറെ അമിത് മർദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്തു. തുടർന്ന് വലിച്ചിഴച്ച് കൊണ്ടുപോയി റെയിൽവെ വളപ്പിൽവച്ച് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഡ്രൈറവിന്റെ പേഴ്സും കാറിന്റെ താക്കോലും കാറിലുണ്ടായിരുന്ന മറ്റ് സാധനങ്ങളും എടുത്തായിരുന്നു അമിത് സ്ഥംലവിട്ടത്. അന്ന് രാത്രി തന്നെ അമിതിനെതിരെ ഡ്രൈവർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അമിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അമിത് ധൻകാന്തിനെ ആർപിഎഫ് സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ ആർപിഎഫ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam