
മുർഷിദാബാദ്: പശ്ചിമബംഗാളിൽ ആർഎസ്എസ് പ്രവർത്തകനായ അദ്ധ്യാപകനെയും ഗർഭിണിയായ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായ ബൊന്ധു ഗോപാൽ പാൽ(35) ഇദ്ദേഹത്തിന്റെ ഭാര്യ ബ്യൂട്ടി, എട്ട് വയസുകാരനായ മകൻ എന്നിവരെയാണ് ജിയാഗഞ്ചിലെ വീട്ടിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബൊന്ധുവിന്റെ വീടിന് പുറത്ത് വെട്ടേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ എട്ട് വയസുകാരനായ മകനെ വീടിനകത്ത് മുറിയിലും ഭാര്യ ബ്യൂട്ടിയെ കിടപ്പറയിലെ കട്ടിലിൽ വെട്ടേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
കൊല്ലപ്പെട്ട ബ്യൂട്ടി എട്ട് മാസം ഗർഭിണിയായിരുന്നു. പശ്ചിമ ബംഗാളിലെ ലിബറലുകൾ ഈ കൊലപാതകത്തിൽ പ്രതികരിക്കാത്തതെന്തെന്ന് ബിജെപി നേതാവ് സമ്പിത് പത്ര ചോദിച്ചു. കൊലപാതകത്തിന് പിന്നിൽ ആരാണെന്നോ, എന്തിനായിരുന്നു കൊലപാതകമെന്നോ പുറത്തുവന്നിട്ടില്ല. അതേസമയം മമത ബാനർജിയുടെ പൊലീസ് പക്ഷപാതപരമായി മാത്രമാണ് കേസുകൾ അന്വേഷിക്കുന്നതെന്നും സമ്പിത് പത്ര ആരോപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam