കടവൂര്‍ ജയൻ വധക്കേസ്; പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങി, പിന്നെ കീഴടങ്ങി

Published : Feb 10, 2020, 12:50 PM IST
കടവൂര്‍ ജയൻ വധക്കേസ്; പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങി, പിന്നെ കീഴടങ്ങി

Synopsis

2012 ഫെബ്രുവരി ഏഴിനാണ് ജയന്‍ കൊല്ലപ്പെട്ടത്. ബിജെപി പ്രവര്‍ത്തകനായിരുന്ന ജയൻ പാര്‍ട്ടി വിട്ടതിലുളള വൈരാഗ്യത്തെത്തുടര്‍ന്ന് പ്രതികൾ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. 

കൊല്ലം: കടവൂര്‍ ജയൻ വധക്കേസ് പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കീഴടങ്ങി. ഒളിവിലായിരുന്ന ഒന്‍പത് പ്രതികളും അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലാണ് പുലര്‍ച്ചെ കീഴടങ്ങിയത്. ഇവരെ കോടതിയിൽ ഹാജരാക്കി. കടവൂര്‍ ജയൻ വധക്കേസിൽ പ്രതികളായ  9 ആര്‍എസ് എസ് പ്രവര്‍ത്തകരും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് ശിക്ഷ പറയാൻ തിയതി തീരുമാനിച്ചെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികള്‍ എത്താത്തതിനാല്‍ അത് മാറ്റി വച്ചു. രണ്ടാം തവണ പരിഗണിച്ചപ്പോഴും പ്രതികള്‍ കോടതിയിലെത്തിയിരുന്നില്ല. 

പ്രതികളുടെ അസാന്നിധ്യത്തില്‍ വിധി പ്രസ്താവം മാറ്റിവച്ച കോടതി പ്രതികളെ ഹാജരാക്കാൻ ജാമ്യക്കാര്‍ക്ക് നിര്‍ദേശം നല്‍കി . ഇവരെ കണ്ടെത്താൻ പൊലീസ് തിരച്ചില്‍ നോട്ടീസ് ഇറക്കി അന്വേഷണവും ഊര്‍ജിതമാക്കി. ഇതേ തുടര്‍ന്നാണ് പ്രതികള്‍
ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. 2012 ഫെബ്രുവരി ഏഴിനാണ് ജയന്‍ കൊല്ലപ്പെട്ടത്. ബിജെപി പ്രവര്‍ത്തകനായിരുന്ന ജയൻ പാര്‍ട്ടി വിട്ടതിലുളള വൈരാഗ്യത്തെത്തുടര്‍ന്ന് പ്രതികൾ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. ശിക്ഷ വിധി 14ന് പ്രഖ്യാപിക്കും.
 

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്