2186 പേജ്, 10 ജിബി സിസിടിവി ദൃശ്യങ്ങൾ: സഞ്ജിത്ത് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

Published : Feb 11, 2022, 03:42 PM ISTUpdated : Feb 11, 2022, 03:44 PM IST
2186 പേജ്, 10 ജിബി സിസിടിവി ദൃശ്യങ്ങൾ: സഞ്ജിത്ത് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

Synopsis

എസ്ഡിപിഐ - പോപ്പുലർ ഫ്രണ്ട് ബന്ധം കൃത്യമായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന്  ഡിവൈഎസ്പി പി.സി ഹരിദാസ്

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2186 പേജുകളുള്ളതാണ് കുറ്റപത്രം. 10 ജിബി വലിപ്പമുള്ള സിസിടിവി ദൃശ്യങ്ങളും കുറ്റപത്രത്തിനൊപ്പം കോടതക്ക് കൈമാറി. എസ്ഡിപിഐ നേതാക്കളും പ്രവർത്തകരുമാണ് കേസിലെ പ്രതികൾ. 

ആകെ 20 പേരാണ് കേസിൽ പിടിയിലായത്. ഇതിൽ 10 പേരുടെ കുറ്റങ്ങളുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് സമർപ്പിച്ചത്. മറ്റുള്ളവർക്കെതിരായ കുറ്റപത്രം പിന്നീട് അനുബന്ധമായി സമർപ്പിക്കും. പാലക്കാട് ടൗൺ സൗത്ത് സിഐയാണ് കുറ്റപത്രം സമർപ്പിച്ചത്.  എസ്ഡിപിഐ - പോപ്പുലർ ഫ്രണ്ട് ബന്ധം കൃത്യമായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന്  ഡിവൈഎസ്പി പി.സി ഹരിദാസ്.

PREV
click me!

Recommended Stories

14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ