ഒമ്പതാം ക്ലാസുകാരിയെ മുറിയിൽ പൂട്ടിയിട്ടു, മുടി മുറിച്ചു; പ്രിൻസിപ്പാളിനെതിരെ പോക്സോ കേസ്

Published : Oct 18, 2022, 07:47 PM IST
ഒമ്പതാം ക്ലാസുകാരിയെ മുറിയിൽ പൂട്ടിയിട്ടു, മുടി മുറിച്ചു; പ്രിൻസിപ്പാളിനെതിരെ പോക്സോ കേസ്

Synopsis

സ്കൂൾ വിദ്യാർത്ഥിനിയെ മുറിയിൽ പൂട്ടിയിട്ട് മുടി മുറിച്ച പ്രിൻസിപ്പാളിനെതിരെ പോക്സോ ചുമത്തി കേസെടുത്ത് പൊലീസ്.

ഫറൂഖാബാദ്: സ്കൂൾ വിദ്യാർത്ഥിനിയെ മുറിയിൽ പൂട്ടിയിട്ട് മുടി മുറിച്ച പ്രിൻസിപ്പാളിനെതിരെ പോക്സോ ചുമത്തി കേസെടുത്ത് പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. തന്നെ മുറിയിൽ പൂട്ടിയിടുകയും സമ്മതമില്ലാതെ മുടി മുറിക്കുകയും ചെയ്തെന്നാണ് ഒമ്പതാം ക്ലാസുകാരിയുടെ പരാതി. ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിൽ നവാബ് ഗഞ്ച് മേഖലയിലാണ് സംഭവം.

അഡിഷണൽ ജില്ലാ മജിസ്ട്രേറ്റിന് മുമ്പിൽ  പെൺകുട്ടി നൽകിയ മൊഴിയിൽ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. പ്രിൻസിപ്പാളിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പെൺകുട്ടി മജിസ്ട്രേറ്റിനോട് പറഞ്ഞു. ഇത് ആദ്യമായല്ല പ്രിൻസിപ്പാൾ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറുന്നതെന്ന് പെൺകുട്ടി പറഞ്ഞു.തനിക്ക് സംഭവിച്ച സമാന രീതിയിൽ  മറ്റൊരു പെൺകുട്ടിയുടെ മുടിയും പ്രിൻസിപ്പാൾ മുറിച്ചതായി പെൺകുട്ടി പരാതിയായി നൽകിയ മൊഴിയിൽ പറഞ്ഞു. 

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, എല്ലാ വിദ്യാർത്ഥിനികളും രണ്ട് സൈഡിൽ മുടി പിരിച്ചുകെട്ടി മാത്രമേ സ്കൂളിലേക്ക് വരാൻ പാടുള്ളൂവെന്ന് പ്രിൻസിപ്പാൾ ഉത്തരവിറക്കിയിരുന്നു. എന്നാൽ ആ ദിവസം പെൺകുട്ടി ഒരു സൈഡ് മാത്രം പിരിച്ചുകെട്ടിയായിരുന്നു എത്തിയത്. ഇത് ശ്രദ്ധയിൽ പെട്ട പ്രിൻസിപ്പാൾ പെൺകുട്ടിയോട് ദേഷ്യപ്പെട്ടു. നിയന്ത്രണം വിട്ട് പെരുമാറിയ പ്രിൻസിപ്പാൾ പെൺകുട്ടിയെ പൂട്ടിയിട്ട് മുടി മുറിച്ചു. ഇക്കാര്യം പെൺകുട്ടി വീട്ടിൽ പറയഞ്ഞതിന് പിന്നാലെയാണ് രക്ഷിതാക്കൾ പരാതി നൽകിയത്. 

Readmore: മധു കേസ്: പ്രതിഭാഗത്തിന്റെ ചോദ്യശരങ്ങൾ, മുനയൊടിച്ച് ഡോ എൻഎ ബലറാമിന്റെ മറുപടി, കോടതി നടപടികൾ ഇങ്ങനെ...

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പാളിനെതിരെ കേസെടുത്തതായി മേരാപൂർ പൊലീസ് ഇൻസ്പെക്ടർ ദിഗ്വിജയ് സിംഗ് അറിയിച്ചു.  സെക്ഷൻ 354- എ, 342, പോക്സോ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ പ്രിൻസിപ്പാൾ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ടെന്നും, ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ