
കോഴിക്കോട്: കോഴിക്കോട് പോക്സോ കേസില്‍ അധ്യാപകന്‍ പിടിയില്‍. പതിനൊന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കളരാന്തിരി ചെന്ദനംപുറത്ത് അബ്ദുല്‍ മജീദ്(55)നെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട് അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കൊടുവള്ളി പൊലീസ് കേസെടുത്തുവെങ്കിലും പ്രതി ഒളിവില്‍ പോവുകയായിരുന്നു. അബ്ദുള്‍ മജീദിനായി പൊലീസ് അന്വേഷണം നടത്തിവരവെയാണ് ഇയാളെ കഴിഞ്ഞ ദിവസം കൊടുവള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പൊലീസ് കേസെടുത്തതോടെ അബ്ദുള്‍ മജീദ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ നിരസിക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും മറ്റുകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
Read More : അശ്ലീല ദൃശ്യങ്ങൾ ഫോണിലേക്ക് അയച്ചയാൾക്കെതിരെ പരാതി നൽകിയവരെ വട്ടം ചുറ്റിച്ച് പൊലീസ്; ഫോണും നൽകുന്നില്ല
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലും വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരു അധ്യാപകന്‍ പിടിയിലായിരുന്നു. ചുങ്കത്തറ സ്വദേശി അസൈനാർ (41) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നി കൌണ്‍സിലിംഗിന് വിധേയയാക്കിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam