താമരശേരിയിൽ സിനിമാ സ്റ്റൈൽ ആക്രമണം; സ്കൂട്ടർ യാത്രികനെ രണ്ട് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി

Published : Oct 23, 2022, 11:24 AM ISTUpdated : Oct 23, 2022, 12:25 PM IST
താമരശേരിയിൽ സിനിമാ സ്റ്റൈൽ ആക്രമണം; സ്കൂട്ടർ യാത്രികനെ രണ്ട് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി

Synopsis

ടാറ്റാ സുമോയിലും കാറിലുമായെത്തിയ സംഘം സ്കൂട്ടറിനെ തടഞ്ഞുനിർത്തി, യാത്രക്കാരനെ ബലമായി കാറിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നു

കോഴിക്കോട്: താമരശേരിയിൽ കാറിലെത്തിയ സംഘം സ്‌കൂട്ടർ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി. താമരശ്ശേരി -മുക്കം റോഡിൽ വെഴുപ്പൂർ സ്കൂളിന് സമീപം വച്ചാണ് യുവാവിനെ തട്ടികൊണ്ടുപോയത്. ടാറ്റാ സുമോയിലും, മറ്റൊരു കാറിലുമായി എത്തിയ സംഘമാണ് സ്കൂട്ടർ തടഞ്ഞു നിർത്തി യാത്രക്കാരനെ കാറിലേക്ക് കയറ്റിയത്, റോഡിൽ ഉപേക്ഷിച്ച സ്കൂട്ടർ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.

താമരശ്ശേരി അവേലം സ്വദേശി അഷറഫിനെയാണ് തട്ടിക്കൊണ്ട് പോയത്. പിന്നിൽ കൊടിയത്തൂർ കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് നിഗമനം. സ്കൂട്ടറും, തട്ടികൊണ്ട് പോയ സംഘവും മുക്കം ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു. ഇന്നലെ രാത്രി 9.40 ഓടെയാണ് സംഭവം. താമരശ്ശേരി പോലീസ് അന്വേഷണം തുടങ്ങി. ഗൾഫിൽ വ്യാപാരിയാണ് അഷ്റഫ്. അവിടെ വെച്ചുള്ള സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് ഇപ്പോഴത്തെ തട്ടിക്കൊണ്ടുപോകൽ എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അഷ്റഫിനെ തട്ടിക്കൊണ്ടുപോയ പ്രതികളെയും ഇവർ ഉപയോഗിച്ച വാഹനങ്ങളും തിരിച്ചറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്