എംബിഎ വിദ്യാര്‍ഥി, മരുന്ന് കമ്പനി ഉടമയുടെ മകന്‍; ഹാഷിഷ് ഓയില്‍ ചേര്‍ത്ത ചോക്ലേറ്റ് വില്‍പ്പനയക്ക് അറസ്റ്റില്‍

Published : Nov 06, 2022, 10:21 PM IST
എംബിഎ വിദ്യാര്‍ഥി, മരുന്ന് കമ്പനി ഉടമയുടെ മകന്‍; ഹാഷിഷ് ഓയില്‍ ചേര്‍ത്ത ചോക്ലേറ്റ് വില്‍പ്പനയക്ക് അറസ്റ്റില്‍

Synopsis

ഓൺലൈൻ ബാങ്കിംഗ് ഇടപാടുകൾ വഴിയാണ് പണം സ്വീകരിച്ചിരുന്നത്. ഇതിന് ശേഷം ഡെലിവറി ചെയ്തിരുന്നുവെന്നും ഹൈദരാബാദ് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു

ഹൈദഹാബാദ്: ഹാഷിഷ് ഓയില്‍ ചേര്‍ത്ത ചോക്ലേറ്റ് വില്‍പ്പന നടത്തിയതിന് യുവാവ് അറസ്റ്റില്‍. എം ബി എ വിദ്യാര്‍ത്ഥിയും ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയുടെ മകനുമായ നർസിംഗി സ്വദേശി റിഷി സഞ്ജയ് മേത്ത (22) ആണ് പിടിയിലായത്.  48 ചോക്ലേറ്റ് ബാറുകളും 40 ഗ്രാം ഹാഷ് ഓയിലും സഞ്ജയ്‍യില്‍ നിന്ന് പിടിച്ചെടുത്തു. മയക്കുമരുന്ന് കലർന്ന ചോക്ലേറ്റുകൾക്കായി റിഷി തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഓർഡറുകൾ സ്വീകരിക്കാറുണ്ടായിരുന്നു.

ഓൺലൈൻ ബാങ്കിംഗ് ഇടപാടുകൾ വഴിയാണ് പണം സ്വീകരിച്ചിരുന്നത്. ഇതിന് ശേഷം ഡെലിവറി ചെയ്തിരുന്നുവെന്നും ഹൈദരാബാദ് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഹൈദരാബാദ് നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും മുഷീറാബാദ് പൊലീസും ചേർന്നാണ് വിദ്യാർത്ഥിയെ പിടികൂടിയത്. വീട്ടിൽ നിന്ന് റിഷിയുടെ മൊബൈൽ ഫോണും ചോക്ലേറ്റ് ഉണ്ടാക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.

കോളേജ് പഠനകാലത്ത് റിഷി കഞ്ചാവിനും ഹാഷ് ഓയിലിനും അടിമയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തന്റെ ആഡംബര ജീവിതത്തിന്റെ ചിലവ് താങ്ങാനാവാതെ വന്നതോടെ ആദ്യം ഇ-സിഗരറ്റ് വിൽപന തുടങ്ങി. പിന്നീട് കൂടുതല്‍ പണത്തിനായി മയക്കുമരുന്ന് കലർന്ന ചോക്ലേറ്റുകൾ വിൽക്കാൻ തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.

അതേസമയം, കേരളത്തില്‍ മയക്കുമരുന്നിനെതിരെ വ്യാപക പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. വീട്ടിൽ വെച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയയാളെ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ബേപ്പൂർ പൊലീസും ചേർന്ന് പിടികൂടിയിരുന്നു.  ബേപ്പൂർ തവളക്കുളം സ്വദേശി വല്ലാതൊടി പറമ്പിൽ രാജീവ് (47)ആണ് ബേപ്പൂർ പൊലീസിന്റെ പിടിയിലായത്. വിദ്യാർത്ഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കുമാണ് ഇയാൾ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയിരുന്നത്. വൈകുന്നേരം മുതൽ അർദ്ധരാത്രി വരെ രാജീവിന്‍റെ വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില കച്ചവടം നടക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ രാത്രികാലങ്ങളിൽ നിരോധിത പുകയില തേടിയെത്തുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

ഉച്ചത്തിൽ പാട്ടുവച്ചു, ശേഷം അമ്മയെ, മുത്തച്ഛനെ, സഹോദരിയെ, ബന്ധുവിനെ വെട്ടിക്കൊന്നു കുഴിച്ചുമൂടി 17-കാരൻ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ