സീരിയൽ താരം ആർദ്ര ദാസിന്‍റെ വീട് ആക്രമിച്ചു; വീട്ടുപകരണങ്ങള്‍ തല്ലിതകര്‍ത്തു

Web Desk   | Asianet News
Published : Jun 24, 2020, 11:06 PM IST
സീരിയൽ താരം ആർദ്ര ദാസിന്‍റെ വീട് ആക്രമിച്ചു; വീട്ടുപകരണങ്ങള്‍ തല്ലിതകര്‍ത്തു

Synopsis

കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് ഒരു സംഘം ആളുകൾ ആർദ്രയുടെ പട്ടിപ്പറമ്പിലെ വീട് ആക്രമിച്ചത്. വീട്ടിന് മുന്നിലെ ചെടിച്ചട്ടികൾ തകർത്ത അക്രമികൾ ഇലക്ട്രോണിക് ഉപകരണങ്ങളും തല്ലിത്തകർത്തു.

തിരുവില്വാമല: സീരിയൽ താരം ആർദ്ര ദാസിന്‍റെ തിരുവില്വാമലയിലെ വീട് സാമൂഹ്യ വിരുദ്ധർ അക്രമിച്ചതായി പരാതി. ഒരു സംഘം ആളുകൾ വീട്ടിലെത്തി ആർദ്രയുടെ അമ്മ ശിവകുമാരിയെ മർദിച്ചതായും ചെടിച്ചട്ടികളും വീട്ടുപകരണങ്ങളും തല്ലിത്തകർത്തെന്നുമാണ് പരാതി. സംബവത്തിൽ പഴയന്നൂർ പൊലീസ് അന്വേഷമം തുടങ്ങി. അയൽവാസിയെ അക്രമിച്ചതിന് ശിവകുമാരിക്കെതിരെയും കേസുള്ളതായി പൊലീസ് വ്യക്തമാക്കി

കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് ഒരു സംഘം ആളുകൾ ആർദ്രയുടെ പട്ടിപ്പറമ്പിലെ വീട് ആക്രമിച്ചത്. വീട്ടിന് മുന്നിലെ ചെടിച്ചട്ടികൾ തകർത്ത അക്രമികൾ ഇലക്ട്രോണിക് ഉപകരണങ്ങളും തല്ലിത്തകർത്തു.അമ്മ ശിവകുമാരിയെ മർദിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു. പ്രദേശത്ത് മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ പരാതി അറിയിച്ചതിന്റെ വിരോധം മൂലമാണ് തന്റെ വീട് ആക്രമിച്ചതെന്ന് ആർദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

സംഭവം നടക്കുന്പോൾ ആർദ്രയും അച്ഛൻ അനന്ത ലക്ഷ്മണനും തിരുവനന്തപുരത്തായിരുന്നു. പാലക്കാട് നിന്നും ബന്ധുക്കളെത്തിയാണ് ശിവകുമാരിയെ ഒറ്റപ്പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർദ്രയുടെ കുടുംബവും അയൽവാസിയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്നതായി പൊലീസ് വ്യക്തമാക്കി.

അയൽവാസിയെ കല്ല് കൊണ്ട് അക്രമിച്ചതിന് സീരിയൽ നടിയുടെ അമ്മയ്ക്കെതിരെ കേസ് നിലവിലുണ്ട്. ആർദ്രയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് പ്രദേശത്തെ കമ്ടാലറിയാവുന്ന 10 പേ‍ർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും രണ്ട് കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്നും പഴയന്നൂർ പൊലീസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ
സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ