
കൊച്ചി: കൊച്ചിയിൽ നടി ഷംനകാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം. തൃശൂര്‍ സ്വദേശികളായ നാലുപേർ അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് പിടിയിലായത്. മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയിൽ പകർത്തിയ ശേഷം പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.
തെന്നിന്ത്യയിലെ മുന്‍നിര നായികയാണ് നര്‍ത്തകികൂടിയായ ഷംന കാസിം. ഇന്നലെയാണ് ഇവരുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെങ്കിലും ലോക്ഡൗൺ പശ്ചാത്തലത്തിൽ പരാതിനല്‍കാൻ കഴിഞ്ഞില്ലെന്നാണ് ഇവര്‍ നല്‍കിയ വിവരം.
അച്ഛൻ കൊല്ലാൻ ശ്രമിച്ച കുഞ്ഞ് കൈകാലുകൾ അനക്കി, കരഞ്ഞു, ആശ്വാസവാർത്ത
കോഴിക്കോട് സ്വദേശികൾ എന്ന് പരിചയപ്പെടുത്തി ജൂൺ മൂന്നിനാണ് പ്രതികൾ കല്യാണ ആലോചനയുമായി വീട്ടില്‍ എത്തിയത്. പന്തികേട് തോന്നിയപ്പോള്‍ അവരെപ്പറ്റി കൂടുതൽ അന്വേഷിച്ചുവെന്നും ഷംനയുടെ പിതാവ് കാസിം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഒരു ലക്ഷം രൂപ ചോദിച്ചാണ് ഭീഷണിപ്പെടുത്തിയത്. പണം തന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ പൊലീസ് റിമാൻഡ് ചെയ്തു.
ഒറ്റപ്പാലത്ത് കോൺഗ്രസിനെതിരെ സിപിഎം അക്രമം, ദൃശ്യങ്ങൾ പുറത്ത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam