സീരിയൽ നടിയുടെ മോർഫ് ചെയ്ത ചിത്രം ഇൻസ്റ്റാഗ്രാം വഴി പ്രചരിച്ചു, പ്രതി പിടിയിൽ

Published : May 01, 2025, 10:47 PM IST
സീരിയൽ നടിയുടെ മോർഫ് ചെയ്ത ചിത്രം ഇൻസ്റ്റാഗ്രാം വഴി പ്രചരിച്ചു, പ്രതി പിടിയിൽ

Synopsis

എറണാകുളം പറവൂർ സ്വദേശി ശരത് ഗോപാലിനെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. നീലു സ്വർഗം എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു ശരത് നടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്.

കൊച്ചി: കൊച്ചിയിൽ പ്രമുഖ സീരിയൽ നടിയുടെ മോർഫ് ചെയ്ത ചിത്രം ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിച്ചയാൾ പിടിയിൽ. എറണാകുളം പറവൂർ സ്വദേശി ശരത് ഗോപാലിനെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ നിരന്തരമായ ശല്യം കാരണം കഴിഞ്ഞ ജനുവരിയിലാണ് നടി പൊലീസിൽ പരാതി നൽകിയത്. നീലു സ്വർഗം എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു ശരത് നടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്. അന്വേഷണത്തിൽ ശരതിനെതിരായ ഡിജിറ്റൽ തെളിവുകൾ പൊലീസിന് ലഭിച്ചു. പിന്നാലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഷമീർ ഖാന്റെ നേത്യത്വത്തിലുളള സംഘം  പറവൂർ മനക്കപ്പടിയിൽ നിന്നും ശരതിനെ പിടികൂടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ