സ്‌ത്രീകളെ കൊലപ്പെടുത്തിയ ശേഷം ലൈംഗികബന്ധം; സീരിയല്‍ കില്ലര്‍ പിടിയില്‍

Published : Jun 04, 2019, 03:37 PM ISTUpdated : Jun 04, 2019, 05:25 PM IST
സ്‌ത്രീകളെ കൊലപ്പെടുത്തിയ ശേഷം ലൈംഗികബന്ധം; സീരിയല്‍ കില്ലര്‍ പിടിയില്‍

Synopsis

2013 മുതല്‍ നടന്ന നിരവധി കൊലപാതകങ്ങളില്‍ ഇയാള്‍ പ്രതിയാണെന്ന്‌ സംശയിക്കുന്നതായി പൊലീസ്‌ അറിയിച്ചു.

ദില്ലി: സ്‌ത്രീകളെ കൊലപ്പെടുത്തിയ ശേഷം അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന കൊടുംകുറ്റവാളി പൊലീസിന്റെ പിടിയില്‍. പശ്ചിമബംഗാളിലെ ബര്‍ദ്വാനില്‍ നിന്നാണ്‌ ഖമറുസ്‌മാന്‍ സര്‍ക്കാര്‍ എന്ന 42കാരന്‍ പൊലീസിന്റെ പിടിയിലായത്‌. 2013 മുതല്‍ നടന്ന നിരവധി കൊലപാതകങ്ങളില്‍ ഇയാള്‍ പ്രതിയാണെന്ന്‌ സംശയിക്കുന്നതായി പൊലീസ്‌ അറിയിച്ചു. 2019ല്‍ മാത്രം ഇയാള്‍ നാല്‌ സ്‌ത്രീകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ്‌ പൊലീസ്‌ പറയുന്നത്‌.

ചെറുകിട വ്യാപാരിയായ ഖമറുസ്‌മാന്‍ ഉച്ചകഴിഞ്ഞുള്ള സമയത്താണ്‌ സ്‌ത്രീകള്‍ തനിച്ചുള്ള വീടുകളില്‍ കടന്നുചെല്ലുക. നന്നായി വേഷം ധരിച്ച്‌ പ്രത്യക്ഷപ്പെടുന്ന ഇയാള്‍ ഇലക്ട്രിസിറ്റി മീറ്റര്‍ റീഡിങ്‌ നോക്കാനെന്ന വ്യാജേനയും മറ്റുമാണ്‌ വീടിനകത്ത്‌ കടക്കുക. കയ്യില്‍ കരുതിയിരിക്കുന്ന സൈക്കിള്‍ ചെയിനോ ഇരുമ്പ്‌ വടിയോ ഉപയോഗിച്ച്‌ വീട്ടുകാരിയെ കൊലപ്പെടുത്തും. തുടര്‍ന്ന്‌ ലൈംഗികബന്ധത്തിലേര്‍പ്പെടും. വീട്ടില്‍ നിന്ന്‌ വിലപിടിപ്പുള്ള വസ്‌തുക്കള്‍ മോഷ്ടിച്ച ശേഷം രക്ഷപ്പെടാറുണ്ടെങ്കിലും മോഷണമല്ല ഇയാളുടെ പ്രാഥമികലക്ഷ്യമെന്നും പൊലീസ്‌ പറഞ്ഞു.

കൊലപ്പെടുത്തിയ ചില സ്‌ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ ഇയാള്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കടത്തിയതായും കണ്ടെത്തിയിട്ടഉണ്ട്‌. മധ്യവസ്യകരായ സ്‌ത്രീകളെയാണ്‌ ഇയാള്‍ ഉന്നം വയ്‌ക്കുക. എന്തുകൊണ്ടാണ്‌ ഈ പ്രായത്തിലുള്ള സ്‌ത്രീകളെ ഇയാള്‍ ലക്ഷ്യം വയ്‌ക്കുന്നത്‌ എന്നത്‌ സംബന്ധിച്ച്‌ അന്വേഷണം നടന്നുവരികയാണ്‌. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്‌ ഖമറുസ്‌മാന്‍.

പുതുല്‍ മാജി എന്ന സ്‌ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്‌ ഖമറുസ്‌മാന്‍ പിടിയിലായത്‌. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ്‌ ഇയാളെ പിടികൂടിയത്‌.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്