പീഡനത്തിനിരയായ 16കാരിയുടെ ആത്മഹത്യ: 'കടുത്ത മാനസികാഘാതത്തിലായിരുന്ന കുട്ടിക്ക് മതിയായ സംരക്ഷണമൊരുക്കിയില്ല, ​ഉണ്ടായത് ​ഗുരുതര വീഴ്ച'

Published : Feb 18, 2026, 06:47 PM IST
rape case

Synopsis

കഴിഞ്ഞ പത്താം തീയതിയാണ് പീഡന വിവരം പെൺകുട്ടി സ്കൂളിലെ കൗൺസിലറോട് പെൺകുട്ടി തുറന്നുപറഞ്ഞത്. സ്കൂൾ അധികൃതർ ഇക്കാര്യം പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് സംഭവത്തിൽ നടപടി ഉണ്ടായത്.

കൽപറ്റ: വയനാട്ടിൽ പീഡനത്തിനിരയായ 16കാരി ജീവനൊടുക്കിയ സംഭവത്തിൽ ഉണ്ടായത് ​​ഗുരുതര വീഴ്ച. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. കുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിനെയും അയൽക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ അധികൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതര വീഴ്ചയാണ്. കടുത്ത മാനസികാഘാതത്തിലായിരുന്ന കുട്ടിക്ക് മതിയായ സംരക്ഷണമൊരുക്കിയില്ല. പ്രത്യേക സംരക്ഷണ കേന്ദ്രത്തിലേക്ക് അയച്ചില്ല. 2024 മുതൽ പല തവണ പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നു. കഴിഞ്ഞ പത്താം തീയതിയാണ് പീഡന വിവരം പെൺകുട്ടി സ്കൂളിലെ കൗൺസിലറോട് പെൺകുട്ടി തുറന്നുപറഞ്ഞത്. സ്കൂൾ അധികൃതർ ഇക്കാര്യം പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് സംഭവത്തിൽ നടപടി ഉണ്ടായത്.

സംഭവത്തിൽ കുട്ടി വലിയ മാനസികാഘാതത്തിലായിരുന്നു. ഡോക്ടറുടെ ചികിത്സ തേടിയിരുന്നു. കുട്ടിയുടെ അച്ഛനും അമ്മയും അകന്നു കഴിയുകയാണ്. അച്ഛനോടൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. ഇത്രയും വലിയ മാനസികാഘാതമുണ്ടായ കുട്ടിക്ക് മതിയായ സംരക്ഷണമൊരുക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ട സാഹചര്യമാണ് ഉണ്ടായത്. കുട്ടിക്ക് മാനസിക പിന്തുണ നൽകേണ്ടിയിരുന്നു. ഇതൊക്കെ ഒരുക്കുന്നതിൽ പരാജയം സംഭവിച്ചു. അറസ്റ്റിലായ രണ്ട് പേർക്കെതിരെ പോക്സോ കേസ് ചുമത്തിയതായി പൊലീസ് അറിയിച്ചു. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കം പരിശോധിച്ചായിരിക്കും തുടർനടപടികളിലേക്ക് കടക്കുക. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആനയുടെ ജഡം 32 കഷ്ണമായി മുറിച്ച്, സ്ഥലം മാറ്റി കുഴിച്ചിട്ടു, ഡിഎഫ്ഒയ്ക്ക് വനംവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്
ലേബർ റൂമിൽ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി ദില്ലി പൊലീസ്, 2 സ്ത്രീകൾ അറസ്റ്റിൽ