മംഗലകുന്ന് സ്വദേശിനി തന്‍റെ കടയിലിരുന്നപ്പോൾ രണ്ട് യുവാക്കൾ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന വരികയും അവർ ധരിച്ചിരുന്ന അഞ്ചര പവന്‍റെ സ്വർണമാല പൊട്ടിച്ച് രക്ഷപെടുകയായിരുന്നു

തിരുവനന്തപുരം: ബൈക്കിൽ എത്തി കവർച്ച നടത്തുന്ന പ്രതികളെ കേരള പൊലീസ് സഹായത്തോടെ കൊല്ലത്തു നിന്ന് തമിഴ്നാട് പൊലീസ് പിടികൂടി. മധുര സ്വദേശികളായ മുനിസ്വാമി(34) പപ്പുസ്വാമി (32) എന്നിവരണ് പിടിയിലായത്. കരിങ്കലിൽ നിരന്തരം ബൈക്കിലെത്തി കവർച്ച നടത്തുന്നതായി ജില്ലാ പൊലീസ് മേധാവി സ്റ്റാലിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കേരളത്തിലേക്കെത്തിയത്. മംഗലകുന്ന് സ്വദേശിനി തന്‍റെ കടയിലിരുന്നപ്പോൾ രണ്ട് യുവാക്കൾ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന വരികയും അവർ ധരിച്ചിരുന്ന അഞ്ചര പവന്‍റെ സ്വർണമാല പൊട്ടിച്ച് രക്ഷപെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഈ സംഭവത്തിൽ ഉൾപ്പെട്ടവർക്കായി തിരച്ചിൽ നടത്തുകയും ചെയ്തു വരികയായിരുന്നു. 200 ഓളം സിസിടിവി പരിശോധിച്ചപ്പോഴാണ് പ്രതികൾ കേരളത്തിലേക്ക് കടന്നതായി മനസിലാക്കിയത്. പിന്നാലെ പ്രത്യേക അന്വേഷണ സംഘം കേരള പൊലീസ് സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം