ട്യൂഷൻ ക്ലാസിന് വീട്ടിലെത്തിയ രണ്ടാം ക്ലാസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി, ടീച്ചർ അറസ്റ്റിൽ

Published : Jan 25, 2024, 12:03 PM IST
ട്യൂഷൻ ക്ലാസിന് വീട്ടിലെത്തിയ രണ്ടാം ക്ലാസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി, ടീച്ചർ അറസ്റ്റിൽ

Synopsis

കുട്ടിയെ വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി 30 കാരനായ അധ്യാപകൻ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ലഖ്നൗ: ഏഴ് വയസുകാരനനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ട്യൂഷൻ ടീച്ചർ പോക്സോ കേസിൽ അറസ്റ്റിൽ. ഉത്ത‍ർപ്രദേശിലെ ബാലിയയിലാണ് രണ്ടാം ക്ലാസുകാരൻ അധ്യാപകന്‍റെ ലൈംഗിക ചൂഷണത്തിന് ഇരയായത്.  സംഭവത്തിൽ ട്യൂഷൻ അധ്യാപകനായ സഞ്ജയ് പാസ്വാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ജനുവരി 17നാണ് നാടിനെ നടുക്കിയ പീഡനം നടന്നത്. 

ഏഴ് വയസുകാരനായ കുട്ടി  സഞ്ജയ് പാസ്വാന്റെ  വീട്ടിൽ ട്യൂഷന് പോകാറുണ്ടായിരുന്നു. സംഭവ ദിവസം പതിവ് പോലെ വൈകിട്ട് ട്യൂഷനെത്തിയ കുട്ടിയെ അധ്യാകൻ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ മുത്തച്ഛൻ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയെ വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി 30 കാരനായ അധ്യാപകൻ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാം ക്ലാസുകാരന്‍റെ മുത്തച്ഛനാണ് അധ്യാപകനെതിരെ  പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ബാലിയ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുഹമ്മദ് ഉസ്മാൻ വാർത്താ ഏജൻസിസായ പിടിഐയോട് പ്രതികരിച്ചു. ഐപിസി സെക്ഷൻ 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം (പോക്‌സോ) എന്നിവ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More : യുവാവിന്‍റെ മൊഴിയിൽ പോക്സോ കേസിൽ 10 വർഷം അകത്ത്, പുറത്തിറങ്ങി വധശ്രമം; ഹുന്‍സൂരിലേക്ക് മുങ്ങി, അറസ്റ്റ്

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്