പാലക്കാട് ഏഴാം ക്ലാസുകാരിയോട് പ്രധാനാധ്യാപകന്റെ ക്രൂരവൈകൃതം, പാഠപുസ്തകം വാങ്ങാനെത്തിയപ്പോൾ ലൈം​ഗികാതിക്രമം, പോക്സോ കേസ്

Published : Jul 02, 2026, 11:05 AM IST
Say no rape

Synopsis

രക്ഷിതാക്കളുടെ പരാതിയിൽ അടിസ്ഥാനത്തിൽ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

പാലക്കാട്: പാലക്കാട് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം. പ്രധാനാധ്യാപകനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് നഗരത്തിലെ സർക്കാർ യുപി സ്കൂളിലാണ് സംഭവം. കഴിഞ്ഞ മാസം പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാർത്ഥിയെ ക്ലാസ് മുറിയിലെത്തിച്ച് പ്രധാനധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴും അധ്യാപകനിൽ നിന്ന് സമാന രീതിയിലുള്ള മോശം പെരുമാറ്റമുണ്ടായെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. രക്ഷിതാക്കളുടെ പരാതിയിൽ അടിസ്ഥാനത്തിൽ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലഹരി ഉപയോ​ഗം ചോദ്യം ചെയ്തതിന് മുത്തശ്ശിയെ കൊലപ്പെടുത്തി ചെറുമകൻ, കാലിൽ വെടിവെച്ച് വീഴ്ത്തി പൊലീസ്, അറസ്റ്റ് ചെയ്തു
ചേരാനല്ലൂരിലെ വാടക വീട്ടിൽ 2 ചെറുപ്പക്കാരെ കാണാൻ സ്ഥിരമായി ആളുകളെത്തും; ലിസ്റ്റിൽ സിനിമാപ്രവർത്തകരും ഡോക്ടർമാരും, ഓപ്പറേഷൻ തൂഫാനിൽ 2 പേർ അറസ്റ്റിൽ