പിടികൂടിയത് മഹാരാഷ്ട്രയിൽ നിന്ന്; കേരളത്തിലേക്ക് കൊണ്ടുവരുന്ന സമയത്ത് കസ്റ്റഡിയിൽ നിന്ന് ചാടി, പോക്സോ കേസ് പ്രതിയെ മഹാബലേശ്വറിൽ നിന്ന് പിടികൂടി

Published : Jul 01, 2026, 04:37 PM IST
pocso case accused

Synopsis

മൊബൈൽ ഫോണും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ കണ്ണൂര്‍ ടൗണ്‍സ്റ്റേഷനില്‍ എത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കും.

കണ്ണൂർ: മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരവേ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ പിടികൂടി പോലീസ്. പുനെ സ്വദേശി സഞ്ജുരാജ് മൽഹോത്രയാണ് മഹാബലേശ്വറിൽ വച്ച് പിടിയിലായത്. കണ്ണൂരിൽ ലോഡ്ജിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ ട്രെയിൻ രത്നഗിരിയിൽ എത്തിയപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു. ഇതോടെ പൊലീസുകാർ തൊട്ടടുത്ത സ്റ്റേഷനായ സാവന്ദ്‌വാടിയിലിറങ്ങി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ ഫോണും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ കണ്ണൂര്‍ ടൗണ്‍സ്റ്റേഷനില്‍ എത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാമുകിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, അവിഹിതബന്ധം നാട്ടിൽ പാട്ടാക്കി; 52-കാരനെ തലയ്ക്കടിച്ച് കൊന്ന് യുവാവ്; ആസൂത്രണംചെയ്തത് യൂട്യൂബ് നോക്കി
ലാഹോറിൽ ട്യൂഷൻ സെന്റർ തകർന്ന് 14 കുട്ടികൾക്ക് ദാരുണാന്ത്യം, മുകൾ നിലയിലെ ടൈൽ പണിക്കിടെയാണ് കെട്ടിടം തകർന്നത്