പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍

Published : Mar 06, 2024, 10:05 PM IST
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍

Synopsis

താഴത്തങ്ങാടി പാറപ്പാടം ഭാഗത്ത് കൊട്ടാരത്തുംപറമ്പ് വീട്ടിൽ മനോജ് എന്ന് വിളിക്കുന്ന മനോജുവിനെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം: കോട്ടയത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. താഴത്തങ്ങാടി പാറപ്പാടം ഭാഗത്ത് കൊട്ടാരത്തുംപറമ്പ് വീട്ടിൽ മനോജ് എന്ന് വിളിക്കുന്ന മനോജുവിനെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി അതിജീവിതനായ വിദ്യാർത്ഥിയെ ഫോണിൽ ഉണ്ടായിരുന്ന അശ്ലീല വീഡിയോകൾ കാണിക്കുകയും, കൂടാതെ കുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. 

പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു. വെസ്റ്റ് പൊലീസ് നടത്തിയ തെരച്ചിനൊടുവിൽ ഇയാളെ ഇടുക്കി ഏന്തയാർ ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ട്  ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നുവെന്ന് പൊലീസ് അവകാശപ്പെട്ടു. ഇയാൾ പ്രായപൂർത്തിയാകാത്ത മറ്റൊരു വിദ്യാർത്ഥിയോട് ലൈംഗികാതിക്രമം നടത്തിയതിന് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ