
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം കാണിച്ച പ്രതിയെ റിമാന്റ് ചെയ്തു. അമ്പൂരി കാന്താരിവിള കൃഷ്ണഭവനില്‍ 38 വയസുള്ള രതീഷിനെയാണ് റിമാന്റ് ചെയ്തത്. കഴിഞ്ഞദിവസം രാവിലെ 8.30ഓടെ വെള്ളറടയില്‍ നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്നു ബസിലായിരുന്ന സംഭവം. മണ്ഡപത്തിന്‍കടവ് ജംഗ്ഷന്‍ മുതല്‍ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഉപദ്രവം സഹിക്ക വയ്യതെ പെണ്‍കുട്ടി യാത്രക്കാരോടും കെഎസ്ആര്‍ടിസി കണ്ടക്ടറെയും അറിയിച്ചു. തുടര്‍ന്ന് കാട്ടാക്കട പൊലീസ് സ്റ്റേഷന്‍ മുന്നില്‍ ബസ് നിര്‍ത്തി കെഎസ്ആര്‍ടിസി ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
വനത്തിനുള്ളില്‍ വെടിയൊച്ച കേട്ട് വനപാലകരെത്തി, ടോര്‍ച്ചിന്റെ വെളിച്ചം കണ്ട് പതിയിരുന്നു; മൃഗവേട്ടക്കാര്‍ പിടിയില്‍
ഇടുക്കി: ഇടുക്കിയില്‍ വീണ്ടും മൃഗവേട്ടക്കാര്‍ പിടിയില്‍. ഇടുക്കി ബോഡിമെട്ടില്‍ നിന്നുമാണ് രണ്ട് മൃഗവേട്ടക്കാരെ വനം വകുപ്പ് പിടികൂടിയത്. രാജാക്കാട് സ്വദേശികളായ സിന്‍, ദിനേശ് എന്നിവരാണ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്ന് നാടന്‍ തോക്ക് വനം വകുപ്പ് പിടികൂടി.
വനംവകുപ്പിന്റെ ബോഡിമെട്ട് ചെക്കുപോസ്റ്റിന് സമീപത്ത് രാത്രിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന വനപാലക സംഘം വനത്തിനുള്ളില്‍ നിന്നും വെടിയൊച്ച കേട്ടു. ദേശീയപാതക്ക് സമീപത്ത് വനത്തിനുള്ളിലായിരുന്നു സംഭവം. വിശദ പരിശോധനയില്‍ വനത്തിനുള്ളില്‍ നിന്നും വേട്ടക്കാര്‍ ഉപയോഗിക്കുന്ന ടോര്‍ച്ചിന്റെ വെളിച്ചവും കണ്ടു. റോഡരികിലുള്ള വെയ്റ്റിംഗ് ഷെഡിന് സമീപം ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ട വനംവകുപ്പ് സംഘം സമീപത്തെ ഏലം സ്റ്റോറിന് സമീപം പതിയിരുന്നു. ദേവികുളം റേഞ്ച് ഓഫീസര്‍ പി വി റെജിയുടെ നേതൃത്വത്തിലുള്ള സംഘവുമെത്തി. പുലര്‍ച്ചയോടെ മൂന്ന് പേരടങ്ങിയ സംഘമെത്തി ഓട്ടോറിക്ഷയില്‍ കയറി സൂര്യനെല്ലി ഭാഗത്തേക്ക് ഓടിച്ചു പോയി. പുറകെയെത്തിയ വനപാലകരെ കണ്ടതോടെ അമിത വേഗത്തില്‍ പോയി ഇടക്കു വച്ച് തിരികെ ബോഡിമെട്ട് ഭാഗത്തേക്ക് വന്നു. ഇവരെ വനപാലകര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഈ സമയം ഓട്ടോറിക്ഷയിലുണ്ടായിരുന്നവരില്‍ ഒരാള്‍ ഓടി രക്ഷപെട്ടു. വാഹനത്തില്‍ നിന്ന് വോട്ടയ്ക്ക് ഉപയോഗിച്ച നാടന്‍ തോക്കും വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഓട്ടോറിക്ഷയില്‍ മൃഗത്തിന്റെ രോമങ്ങളും രക്തക്കറയുമുണ്ടായിരുന്നു. പിടികൂടിയ തോക്ക് ശാന്തന്‍പാറ പൊലീസിന് കൈമാറി. രക്ഷപെട്ടയാള്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
വോട്ടർപട്ടികയിൽ പേര് ചേർക്കൽ ക്യാംപെയ്ൻ; ആഹ്വാനവുമായി തൃശൂർ അതിരൂപത, അടുത്ത മാസം ക്യാംപുകള്‍