
തിരുവനന്തപുരം : വിജിലൻസ് സിവിൽ പൊലീസ് ഓഫീസർക്കെതിരെ ബലാൽസംഗത്തിന് കേസ്. വിജിസൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ-2 ലെ പൊലീസുകാരനായ സാബു പണിക്കർക്കെതിരെ അരുവിക്കര പൊലീസാണ് കേസെടുത്തത്. നവ മാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
നഗ്ന വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. പീഡനം, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. 7 വർഷമായി പീഡിപ്പിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ കൊണ്ട് പോയി ഹോട്ടലുകളിൽ മുറി എടുത്തായിരുന്നു പീഡനമെന്നാണ് പരാതിയിലുള്ളത്. അടുത്തിടെ യുവതിയുടെ നഗ്ന വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെയാണ് യുവതി അരുവിക്കര പൊലീസിൽ പരാതി നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam