കടയിൽ മിഠായി വാങ്ങാനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; വൃദ്ധന് ശിക്ഷ വിധിച്ച് അതിവേഗ കോടതി

Published : Aug 02, 2022, 11:13 PM IST
കടയിൽ മിഠായി വാങ്ങാനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; വൃദ്ധന് ശിക്ഷ വിധിച്ച് അതിവേഗ കോടതി

Synopsis

കടയിൽ മിഠായി വാങ്ങാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ആയിരുന്നു പ്രതിയുടെ ലൈംഗികാത്രികം. പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് സതീഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്

പാലക്കാട്: തൃത്താല കപ്പൂരിൽ കടയിൽ മിഠായി വാങ്ങാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ
കേസിൽ ശിക്ഷി വിധിച്ചു. എറവക്കാട് സ്വദേശി മൊയ്തീൻകുട്ടിക്ക് നാലുവർഷം കഠിന തടവും അരലക്ഷം രൂപ പിഴയുമണ് ശിക്ഷ വിധിച്ചിട്ടുള്ളത്. 2018 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം.

കടയിൽ മിഠായി വാങ്ങാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ആയിരുന്നു പ്രതിയുടെ ലൈംഗികാത്രികം. പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് സതീഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ  നാലുമാസം കൂടി തടവ് അനുഭവിക്കണമെന്നാണ് വ്യവസ്ഥ. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് നിഷ വിജയകുമാർ ഹാജരായി. നടപടികൾക്ക് ശേഷം പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി.

പ്രണയം നടിച്ച് പതിനാറുകാരിയെ വലയിലാക്കി പീഡനം; പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍

ഹരിപ്പാട്: പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചിങ്ങോലി ആദർശ് വില്ലയിൽ ആദർശ് കുമാർ (24)നെയാണ് കരീലകുളങ്ങര എസ് ഐ ഷെഫീഖ് അറസ്റ്റ് ചെയ്തത്. മരപണിക്കാരനായ പ്രതി മൂന്ന് മാസം പെൺകുട്ടിയുമായി അടുപ്പം നടിച്ച ശേഷം കഴിഞ്ഞ മെയ് 25ന് പ്രതിയുടെ വീട്ടിൽ പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

പീഡിപ്പിച്ചതിന് അറസ്റ്റില്‍. സ്‌കൂൾ അധികൃതരുടെ പരാതിയെത്തുടർന്ന് പ്രതിയായ നിശാന്ത് വ്യാസിനെ സ്‌കൂൾ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് സസ്‌പെൻഡ് ചെയ്‌ത് ദിവസങ്ങൾക്കുള്ളിലാണ് ശനിയാഴ്ച രാത്രി അറസ്റ്റ് നടന്നതെന്ന് പൊലീസ് അറിയിച്ചു. പീഡനത്തിനിരയായ 14 വയസ്സുള്ള ആൺകുട്ടി സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് എന്നാണ് പൊലീസ് പറയുന്നു. കുട്ടിയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി പീഡിപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം വിവാദമായത്.
 
ജൂലൈ 19 ന് വ്യാസിനെതിരെ പുന പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും  പോക്‌സോ നിയമത്തിലെ സെക്ഷൻ 12 പ്രകാരം കേസെടുത്തതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. "പ്രതിയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് നടന്നത്. ഇയാൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തതുമുതൽ ഇയാൾ ഒളിവിലായിരുന്നു," പുന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

Read Also : പെൺകുട്ടിയെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ: സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ അധ്യാപകന് സസ്പെന്‍ഷന്‍

എഫ്‌ഐആറിൽ പറയുന്നതനുസരിച്ച്, മറ്റ് വിദ്യാർത്ഥികൾ അവനെ കളിയാക്കുന്നതിനിടയിൽ വസ്ത്രം അഴിച്ചുമാറ്റിയ കുട്ടിയെ ഉപദ്രവിക്കുന്നത് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യാനും പ്രിന്‍സിപ്പാല്‍ കൂട്ടു നിന്നും എന്നാണ് പറയുന്നത്. വീഡിയോയുടെ അടിസ്ഥാനത്തിൽ ഇരയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വ്യാസിനെ സസ്പെൻഡ് ചെയ്തിരുന്നു. മുനിസിപ്പൽ സ്‌കൂൾ ബോർഡ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ വ്യാസിനെതിരെ പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിന് ശേഷം സസ്‌പെൻഡ് ചെയ്യുന്നതിന് മുമ്പ് മറ്റൊരു സ്‌കൂളിലേക്ക് ഇയാളെ സ്ഥലം മാറ്റിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ