'സർപ്പദോഷത്തിന് പരിഹാരം അവിഹിത ലൈംഗിക ബന്ധം', ആശ്രമത്തിൽ ഭക്തയെ വായിൽ തുണി തിരുകി ബലാത്സംഗം ചെയ്തു, ആരോപണം

Published : Aug 02, 2022, 09:01 PM ISTUpdated : Aug 02, 2022, 11:07 PM IST
'സർപ്പദോഷത്തിന് പരിഹാരം അവിഹിത ലൈംഗിക ബന്ധം', ആശ്രമത്തിൽ ഭക്തയെ വായിൽ തുണി തിരുകി ബലാത്സംഗം ചെയ്തു, ആരോപണം

Synopsis

രാജസ്ഥാനിലെ ജലോറിലെ ഭഗവാൻ ദത്താത്രേയ ആശ്രമത്തിൽ ഭക്ത ബലാത്സംഗം ചെയ്യപ്പെട്ടതായി ആരോപണം. ആശ്രമത്തിൽ വച്ച് നടത്തിപ്പുകാരിയുടെ സഹായി ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം

രാജസ്ഥാനിലെ ജലോറിലെ ഭഗവാൻ ദത്താത്രേയ ആശ്രമത്തിൽ ഭക്ത ബലാത്സംഗം ചെയ്യപ്പെട്ടതായി ആരോപണം. ആശ്രമത്തിൽ വച്ച് നടത്തിപ്പുകാരിയുടെ സഹായി ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. ഹേമലത എന്ന സ്ത്രീ നടത്തുന്ന ആശ്രമത്തിലാണ് സംഭവം.  ആശ്രമം പരിപാലകനായ തഗാരം എന്നയാൾക്കും ഇതിന് വഴിയൊരുക്കിയ ഹേമലതയ്ക്കുമെതിരെ പൊലീസ് കേസ്  രജിസ്റ്റർ ചെയ്തു. ജലോർ ജില്ലയിലെ സഞ്ചോറിലെ അർവ ജനിപുര ഗ്രാമത്തിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്.

'സർപ്പദോഷ'ത്തിൽ നിന്ന് രക്ഷപ്പെടാൻ തഗാരവുമായി അവിഹിതബന്ധം സ്ഥാപിക്കാൻ സ്ത്രീയെ ഹേമലത പ്രേരിപ്പിച്ചുവന്നാണ് യുവതി പരാതിയിൽ പറയുന്നത്. തഗറാമുമായി 108 ദിവസം ശാരീരിക ബന്ധം പുലർത്താനും ഹേമലത നിർദേശിച്ചു.  ഭർത്താവിനും കുടുംബത്തിനും സാധ്വി ഹേമലതയിലും ആശ്രമത്തിലും വലിയ വിശ്വാസമായിരുന്നു. ആശ്രമത്തിൽ തന്നെ കൊണ്ടുവന്നതും ഹേമലതെയയും തഗാരത്തെയും പരിചയപ്പെടുത്തിയതും ഭർത്താവായിരുന്നു. സർപ്പ ദോഷമുള്ളതിനാൽ ജീവിത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഹേമലത പറഞ്ഞു. തുടർന്ന് ഇതിന് പരിഹാരമുണ്ടാക്കാൻ തഗാരത്തെ സമീപിക്കാനും ഹേമലത  നിർദേശിച്ചു. തുടർന്നാണ് തഗാരത്തെ കാണാൻ പോയതെന്നും ഇരയായ യുവതിയുടെ പരാതിയിൽ പറയുന്നു. 

Read more:  കുടുംബത്തോടെ ആഡംബരക്കാറിലെത്തി മോഷണം, ലക്ഷങ്ങൾ തട്ടിയ പ്രതി പൊലീസ് പിടിയിൽ

പ്രശ്നങ്ങൾ പരിഹരിക്കാൻ തന്നോടൊപ്പം 108 ദിവസം അവിഹിത ബന്ധത്തിലേർപ്പെടണമെന്നായിരുന്നു തഗാരം യുവതിയോട് ആവശ്യപ്പെട്ടത്. ഒടുവിൽ ഫെബ്രുവരി 19ന് ഹേമലതയും തഗാരവും യുവതിയെ തന്ത്രപരമായി ആശ്രമത്തിലേക്ക് വിളിച്ചുവരുത്തി. തഗാരം ഉണ്ടായിരുന്ന ബേസ്മെന്റ് മുറിയിലേക്ക് ഹേമലത യുവതിയെ കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് ക്രൂരമായി തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നും പരാതിയിൽ യുവതി പറയുന്നു. ഈ സമയം ഉറക്കെ കരഞ്ഞെങ്കിലും ഹേമലത വായിൽ തുണി തിരുകിക്കയറ്റി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. പരാതി നൽകിയാൽ വീഡിയോ പുറത്തുവിടുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തി. ഒടുവിൽ ജൂലൈ 27ന് ധൈര്യം സംഭരിച്ച് പരാതി നൽകുകയായിരുന്നുവെന്നുമാണ് ഇരയായ യുവതിയുടെ മൊഴി. അന്വേഷണം ആരംഭിച്ച പൊലീസ് ആശ്രമം റെയ്ഡ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

Read more:  ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം; ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു

അതേസമയം വലിയ കൂട്ടം ആളുകളാണ് ഹേമലതയ്ക്കും ആശ്രമത്തിനും ഭക്തരായുള്ളത്. ഇവിടെയെത്തിയാൽ ദോഷങ്ങൾ മാറുമെന്നും രോഗങ്ങൾ ശമിക്കുമെന്നുമാണ് ഇവർ വിശ്വസിക്കുന്നത്. ഫേസ്ബുക്കിലടക്കം പിന്തുടർച്ചക്കാരുള്ള ഹേമലതയുടെ ആശ്രമം ഏത് വർഷമാണ് തുടങ്ങിയതെന്ന് വ്യക്തതയില്ല. എന്നാൽ കാലങ്ങളായി ആശ്രമം പ്രവർത്തിച്ച് വരുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ