4 വയസുകാരിക്ക് ലൈംഗിക പീഡനം, 56കാരന് 11 വർഷം കഠിന തടവും പിഴയും

Published : Apr 29, 2025, 12:37 PM IST
4 വയസുകാരിക്ക് ലൈംഗിക പീഡനം, 56കാരന് 11 വർഷം കഠിന തടവും പിഴയും

Synopsis

പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 56കാരന് 11 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ

തൃശൂർ:  4 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 56കാരന് 11 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ. മോതിരക്കണ്ണി പരിയാരം  മണ്ണുപ്പുറം ദേശത്ത് കുഴിക്കാടൻ വീട്ടിൽ ശിവൻ (56 ) എന്നയാൾക്കാണ് ചാലക്കുടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി കഠിന തടവും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. പോക്സോ ആക്ട് 7, 8 പ്രകാരം 3 വർഷം കഠിന തടവും 25,000 രൂപ പിഴയും (പിഴ നൽകുന്നില്ലെങ്കിൽ അധികമായി 3 മാസം കഠിന തടവ് അനുഭവിക്കണം), പോക്സോ ആക്ട് സെക്ഷൻ 9, 10 പ്രകാരം  5 വർഷം കഠിന തടവും 50,000 രൂപ പിഴയും (പിഴ നൽകുന്നില്ലെങ്കിൽ അധികമായി 5 മാസം കഠിന തടവ് അനുഭവിക്കണം), ഐപിസി സെക്ഷൻ 354 എ പ്രകാരം ശിക്ഷ: 3 വർഷം കഠിന തടവും 25,000 രൂപ പിഴയും (പിഴ നൽകുന്നില്ലെങ്കിൽ അധികമായി 3 മാസം കഠിന തടവും അനുഭവിക്കണം) എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. 

പിഴ ഒടുക്കിയാൽ അത് അതിജീവിത നൽകാനും വിധിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി.എ. സിറാജ്ജുദ്ധീൻ ആണ് ശിക്ഷ വിധിച്ചത്. ചാലക്കുടി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സജീവ് എം.കെ അന്വേഷണം നടത്തി കുറ്റ പത്രം സമർപ്പിച്ച കേസിലാണ് വിധി. പ്രോസിക്യൂഷനു വേണ്ടി ചാലക്കുടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്. ടി. ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ വി.ആർ. ചിത്തിര ഏകോപിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും