സ്കൂൾ വിദ്യാർത്ഥിയോട് ലൈം​ഗിക അതിക്രമം; പോക്സോ കേസ്, പ്രതി അറസ്റ്റിൽ

Published : Sep 17, 2023, 11:47 PM IST
സ്കൂൾ വിദ്യാർത്ഥിയോട് ലൈം​ഗിക അതിക്രമം; പോക്സോ കേസ്, പ്രതി അറസ്റ്റിൽ

Synopsis

സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെയാണ് വിദ്യാർത്ഥി അതിക്രമവിവരം പങ്കുവച്ചത്. 

വയനാട്: വയനാട് വൈത്തിരിയിൽ സ്കൂൾ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് പൊലീസ് പിടിയിൽ. വൈത്തിരി കണ്ണാടിച്ചോല സ്വദേശി എസ്. മനോജിനെയാണ് പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റു ചെയ്തത്. സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെയാണ് വിദ്യാർത്ഥി അതിക്രമവിവരം പങ്കുവച്ചത്. സ്കൂൾ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കഴിഞ്ഞ മാസം പതിനഞ്ചിനാണ് സംഭവം. വിദ്യാർഥിനിയെ നേരത്തെ പരിചയമുള്ള പ്രതി സ്വന്തം ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിലേക്ക്  നിർബന്ധിച്ച് വിളിച്ചു വരുത്തി, തുടർന്നായിരുന്നു അതിക്രമം. സജീവ സിപിഎം പ്രവർത്തകനാണ് മനോജ്. ഡിവൈഎഫ്ഐ വൈത്തിരി ബ്ലോക്ക് കമ്മിറ്റി മുൻ ഭാരവാഹിയും ആണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്