കടയ്ക്കലിൽ മനോരോഗിയായ വയോധികയ്ക്ക് പീഡനം; മകളുടെ രണ്ടാം ഭർത്താവ് അറസ്റ്റിൽ

Published : Aug 20, 2021, 06:50 AM IST
കടയ്ക്കലിൽ മനോരോഗിയായ വയോധികയ്ക്ക് പീഡനം; മകളുടെ രണ്ടാം ഭർത്താവ് അറസ്റ്റിൽ

Synopsis

കടയ്ക്കലിൽ മാനസിക രോഗിയായ എഴുപത്തിയഞ്ചുകാരിയ്ക്ക് പീഡനം. വയോധികയുടെ മകളുടെ രണ്ടാം ഭർത്താവിനെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. കടക്കൽ മേവനകോണം സ്വദേശിയാണ് അറസ്റ്റിലായത്. 

കൊല്ലം: കടയ്ക്കലിൽ മാനസിക രോഗിയായ എഴുപത്തിയഞ്ചുകാരിയ്ക്ക് പീഡനം. വയോധികയുടെ മകളുടെ രണ്ടാം ഭർത്താവിനെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. കടക്കൽ മേവനകോണം സ്വദേശിയാണ് അറസ്റ്റിലായത്. 

കഴിഞ്ഞദിവസം ഭാര്യ റേഷൻ കടയിൽ പോയിരുന്ന സമയത്ത് ഭാര്യാ മാതാവായ എഴുപത്തിയഞ്ചുകാരിയായ വൃദ്ധയെ ഇയാൾ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ

വിവസ്ത്രയായി തറയിൽ കിടക്കുന്ന നിലയിലാണ് വയോധികയെ കണ്ടത്. പീഡിപ്പിച്ചതിനു ശേഷം വീട്ടിൽ നിന്നും ഇറങ്ങി പോകുന്ന പ്രതിയെ കണ്ടെന്നും നാട്ടുകാർ പൊലീസിന് മൊഴി നൽകി. 34വർഷമായി പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ചികിത്സയിൽ കഴിഞ്ഞുവരികയാണ് പീഡനത്തിനിരയായ വായോധിക. കടയ്ക്കൽ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സജിദ് അക്രം യാത്ര ചെയ്തത് ഇന്ത്യൻ പാസ്പോർട്ടിൽ', ഓസ്ട്രേലിയൻ വെടിവയ്പിലെ പ്രതികൾ നവംബറിൽ ഫിലിപ്പീൻസിലെത്തി
സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ