ഷാരോൺ കൊലക്കേസ്: ഗ്രീഷ്‌മയെ കസ്റ്റഡിയിൽ ആവശ്യപ്പെടും, രണ്ട് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Published : Nov 04, 2022, 06:34 AM IST
ഷാരോൺ കൊലക്കേസ്: ഗ്രീഷ്‌മയെ കസ്റ്റഡിയിൽ ആവശ്യപ്പെടും, രണ്ട് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Synopsis

അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ  ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സണോടും ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റിയ ഗ്രീഷ്മയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസിലെ രണ്ട് പ്രതികളെ ഇന്ന് നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെയാണ് ഹാജരാക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ നൽകിയിരുന്നു. 

അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ  ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സണോടും ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റിയ ഗ്രീഷ്മയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. ഷാരോണ്‍ കേസിൻെറ തുടരന്വേഷണം തമിഴ്നാട്ടിലേക്ക് മാറ്റുന്നതാകും ഉചിതമെന്ന നിയമോപദേശം റൂറൽ എസ്പി ഇന്ന് ഡിജിപിക്ക് കൈമാറും. ഉന്നത ഉദ്യോഗസ്ഥരും നിയമവിദഗ്ദരുമായുള്ള കൂടിയാലോചനക്ക് ശേഷം കേസ് കൈമാറുന്നതിനെ കുറിച്ച് റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും.

 പ്രതികളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാൻ ജില്ലാ ക്രൈം ബ്രാഞ്ച് ഒരുങ്ങുമ്പോഴാണ് നിയമോപദേശം ലഭിച്ചത്. കേസന്വേഷണത്തിൻെറ അധികാര പരിധി സംബന്ധിച്ച് സംശയമുള്ളതിനാലാണ് റൂറൽ എസ്പി നിയമോപദേശം തേടിയത്. ഷാരോണിനിനെ കൊലപ്പെടുത്താൻ ഗ്രീഷ്മയും മറ്റ് പ്രതികളും ചേർന്ന് ഗൂഢാലോചന നടത്തിയതും വിഷം വാങ്ങി കൊടുത്തതും തെളിവ് നശിപ്പിച്ചതും തമിഴ്നാട്ടിലാണ്. എന്നാൽ ഷാരോണിന്റെ മരണം സംഭവിച്ചിരിക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും. കേസെടുത്തത് പാറാശാല പൊലീസും.

കുറ്റപത്രം നൽകി വിചാരണയിലേക്ക് പോകുമ്പോള്‍ അന്വേഷണ പരിധി പ്രതികൾ ചോദ്യം ചെയ്താൽ കേസിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് നിയമോപദേശം. അതിനാൽ തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് അഭികാമ്യമെന്നാണ്  ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. അന്വേഷണം കൈമാറുന്നതിനെ ഷാരോണിൻറെ കുടുംബം എതിർക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അപ്രോച്ച് റോഡ് പണി തീരും മുൻപ് പക്വായി പാലം ഉദ്ഘാടനം,ചേരിതിരിഞ്ഞ് നാട്ടുകാർ, വാണിമേലിൽ പാലം ഉദ്‌ഘാടനത്തിടെ കൂട്ട തല്ല്
115 അടി നീളം, 22700 ലിറ്റർ ഇന്ധനം, ചതുപ്പിൽ ഒളിപ്പിച്ചത് നാർക്കോ അന്തർവാഹിനി, സൈനിക നടപടിയിൽ പിടിച്ചെടുത്ത് ഇക്വഡോർ