
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെതിരെ ആദ്യമായി അമ്മ ഷെമിയുടെ മൊഴി. അഫാൻ ആദ്യം കഴുത്ത് ഞെരിച്ച് ചുമരിൽ തലയടിച്ചുവെന്നും ബോധം വന്നപ്പോൾ മകൻ തന്നെയാണ് ചുറ്റിക കൊണ്ട് തലക്കടിച്ചതെന്നും ഷെമി പൊലീസിന് മൊഴി നൽകി. ഭർത്താവ് അറിയാതെ 35 ലക്ഷം രൂപയുടെ കടമുണ്ടെന്നും അവർ മൊഴിയിൽ പറയുന്നു.
Read More... താമരശേരിയിൽ ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഭാര്യയെ കൊലപ്പെടുത്തിയ യാസിറും അടുത്ത സുഹൃത്തുക്കൾ, ചിത്രങ്ങൾ പുറത്ത്
സംഭവ ദിവസം 50,000രൂപ കടം തിരികെ നൽകണമായിരുന്നു. തട്ടത്തുമലയിലെ ബന്ധുവീട്ടിൽ ഉൾപ്പെടെ മകനുമായി പോയി. അധിക്ഷേപങ്ങൾ കേട്ടത് മകന് സഹിച്ചില്ല. ഇതിന് ശേഷമാണ് അഫാൻ ആക്രമിച്ചത്. മക്കളുമൊത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. യൂ ട്യൂബിൽ ഇളയമകനെ കൊണ്ട് പലതും സെർച്ച് ചെയ്യിച്ചുവെന്നും ഷെമി മൊഴി നൽകി. കിളിമാനൂർ എസ്എച്ച്ഒക്കാണ് മൊഴി നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam