
തൃശൂർ : കൊടുങ്ങല്ലൂരില്‍ കൂരിക്കുഴി വെളിച്ചപ്പാട് കൊലക്കേസ് പ്രതി 15 വർഷത്തിന് ശേഷം പിടിയില്‍. കൂരിക്കുഴി വെളിച്ചപ്പാട് വധക്കേസിലെ രണ്ടാം പ്രതി ഗണപതി എന്ന് വിളിക്കുന്ന വിജീഷിനെയാണ് പൊലീസ് പിടികൂടിയത്. കണ്ണൂരില്‍ മത്സ്യത്തൊഴിലാളിയായി ഒളിവില്‍ കഴിയവേയാണ് ഇയാൾ പിടിയിലാകുന്നത്. 2007 ലാണ് കൂരിക്കുഴി കോഴിപ്പറമ്പില്‍ അമ്പലത്തിലെ വെളിച്ചപ്പാട് ഷൈനെ കൊലപ്പെടുത്തിയത്. ഉത്സാവാഘോഷത്തിനിടെയാണ് ഷൈനെ വെട്ടിക്കൊലപ്പെടുത്തിയത്.
കേസിലെ മറ്റ് അഞ്ച് പ്രതികളെയും പിടികൂടിയിരുന്നുവെങ്കിലും വിജീഷ് ഒളിവിലായിരുന്നു. കൊലപാതകത്തിന് ശേഷം വിജീഷ് ബെംഗളുരുവിലേക്ക് കടന്നു. ഏറെ കാലം ഒന്നാം പ്രതിയുടെ ബന്ധുക്കളുടെ സംരക്ഷണയില്‍ ബെംഗളുരുവിൽ ബേക്കറി ജോലിക്കാരനായി കഴിഞ്ഞു. അവിടെ നിന്ന് കാസർഗോഡെത്തി വിവാഹവും കഴിച്ചിരുന്നു. നിലവിൽ കണ്ണൂരിൽ മത്സ്യത്തൊഴിലാളിയായി ജോലി ചെയ്ത് വരുന്നതിനിടെയാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Read More : ഷാരോണ്‍ വധം: ഗ്രീഷ്‍മയുടെ വീട്ടില്‍ തെളിവെടുപ്പ്, വിഷത്തിന്‍റേതെന്ന് സംശയിക്കുന്ന പൊടി കണ്ടെത്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam