
പാലക്കാട്: കടയുടമയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍. പത്തുപവൻ സ്വർണവും അരലക്ഷം രൂപയുമാണ് പ്രതികൾ കവർന്നത്.
കഴിഞ്ഞ വർഷം ഡിസംബർ 28നാണ് കേസിന് ആസ്പദമായ സംഭവം. പാലക്കാട് ജില്ലയിലെ മന്ദത്ത് കാവ് തണ്ണിശ്ശേരിയിലെ കടയുടമയെ ആണ് പ്രതികൾ അപായപ്പെടുത്തിയത്. കാറിലും ബൈക്കിലുമെത്തിയ പ്രതികൾ കടയിലേക്ക് അതിക്രമിച്ചു കയറി. കയ്യിൽ ഉണ്ടായിരുന്ന സ്വർണം തട്ടിയെടുത്തു. പിന്നാലെ തടവിൽ കൊണ്ടുപോയി, മോചിപ്പിക്കാൻ വീണ്ടും സ്വർണം ആവശ്യപ്പെട്ടു. ഇയാളുടെ ഭാര്യയിൽ നിന്ന് ആറ് പവന്റെ സ്വർണവും പണവും പ്രതികൾ കൈക്കലാക്കി.
പാലക്കാട് പുതുനഗരം സ്വദേശികളാണ് പ്രതികൾ. അഫ്സൽ, മുഹമ്മദ് ആഷിക്ക്, മുഹമ്മദ് യാസിർ, അൻസിൽ റഹ്മാൻ എന്നിവരെയാണ് പാലക്കാട് സൌത്ത് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Also: അയൽവാസിയായ പെൺകുട്ടിയ്ക്ക് പീഡനം, ഇരയുടെ ആത്മഹത്യ; പോക്‌സോ കേസ് പ്രതിക്ക് 35 വർഷം തടവുശിക്ഷ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam