അമ്മയേയും മകളേയും മതത്തിന്‍റെ പേരില്‍ അപമാനിച്ചുവെന്ന് പരാതി; കച്ചവടക്കാര്‍ അറസ്റ്റില്‍

By Web TeamFirst Published Apr 15, 2020, 2:34 PM IST
Highlights
സാധനം മേടിക്കാനെത്തിയ അമ്പത് വയസായ സ്ത്രീയേയും മകളേയും കച്ചവടക്കാര്‍ സാധനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് വിലക്കുകയും തടഞ്ഞ് നിര്‍ത്തുകയും ചെയ്തുവെന്നായിരുന്നു ദില്ലി പൊലീസിന് ലഭിച്ച പരാതി.
ദില്ലി: ലോക്ക്ഡൌണിനിടെ സാധനം വാങ്ങാനെത്തിയ സ്ത്രീകളെ മതത്തിന്‍റേ പേരില്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ട് പലചരക്ക് കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. ദില്ലിയിലെ ഗൌതം നഗറിലാണ് പലചരക്ക് സാധനം മേടിക്കാനെത്തിയ അമ്പത് വയസായ സ്ത്രീയേയും മകളേയും കച്ചവടക്കാര്‍ സാധനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് വിലക്കുകയും തടഞ്ഞ് നിര്‍ത്തുകയും ചെയ്തുവെന്നായിരുന്നു ദില്ലി പൊലീസിന് ലഭിച്ച പരാതി. മതം പറഞ്ഞായിരുന്നു അപമാനിക്കാനുള്ള ശ്രമമെന്നും ദില്ലി പൊലീസ് പറയുന്നു.

ഏപ്രില്‍ 11 നായിരുന്ന സംഭവം. കടയിലെത്തിയ അമ്മയക്ക് സാധനം നല്‍കാതെ പറഞ്ഞയച്ചതോടെയാണ് മകള്‍ കൂടെ ചെന്നത്. രണ്ടുംപേരും കടയിലെത്തിയതോടെ കച്ചവടക്കാരന്‍ നിയന്ത്രണം വിട്ട് പെരുമാറുകയായിരുന്നുവെന്നാണ് പരാതി.
സ്ത്രീയ്ക്കും ഇരുപത്തിമൂന്നുകാരിയായ  മകള്‍ക്കുമെതിരെ കച്ചവടക്കാര്‍ ശാപവചനങ്ങള്‍ ചൊരിഞ്ഞുവെന്നും സാധനങ്ങള്‍ എടുക്കാന്‍ അനുവദിച്ചില്ലെന്നും തടയാന്‍ ശ്രമിച്ചുവെന്നും പൊലീസിന് ലഭിച്ച പരാതി വ്യക്തമാക്കുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം നടത്തിയ പൊലീസ് ചൊവ്വാഴ്ച രണ്ട് കച്ചവടക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ദി ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  അറസ്റ്റിലായ കച്ചവടക്കാര്‍ സഹോദരങ്ങളാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ചേര്‍ന്നാണ് പലചരക്കുകട നടത്തിയിരുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 341, 289 എന്നിവ അനുസരിച്ചാണ് ദില്ലി ഹൌസ് കാസ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 
click me!