ഇടുക്കി കരിങ്കുന്നത്ത് വീട്ടമ്മയെ കയറിപ്പിടിച്ച എസ്ഐ അറസ്റ്റിൽ

Published : Nov 12, 2021, 12:06 AM IST
ഇടുക്കി കരിങ്കുന്നത്ത് വീട്ടമ്മയെ കയറിപ്പിടിച്ച എസ്ഐ അറസ്റ്റിൽ

Synopsis

കരിങ്കുന്നത്ത് വീട്ടമ്മയെ കയറിപ്പിടിച്ച എസ്ഐ അറസ്റ്റിൽ. തൊടുപുഴ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാൽ ആണ് അറസ്റ്റിലായത്. മദ്യലഹരിയിൽ തൊട്ടടുത്ത അപ്പാർട്ട്മെന്റിലെ വീട്ടമ്മയെ ഇയാൾ കയറി പിടിക്കുകയായിരുന്നു

ഇടുക്കി: കരിങ്കുന്നത്ത് വീട്ടമ്മയെ കയറിപ്പിടിച്ച എസ്ഐ അറസ്റ്റിൽ. തൊടുപുഴ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാൽ ആണ് അറസ്റ്റിലായത്. മദ്യലഹരിയിൽ തൊട്ടടുത്ത അപ്പാർട്ട്മെന്റിലെ വീട്ടമ്മയെ ഇയാൾ കയറി പിടിക്കുകയായിരുന്നു. വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്ഐ യെ കരിങ്കുന്നം പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Child Abuse| മൊബൈൽ ഫോണിൽ മകൾക്ക് അശ്ലീല ചിത്ര പ്രദർശനം: പോക്സോ കേസിൽ പിതാവ് അറസ്റ്റിൽ

എട്ട് വയസുകാരിയെ പീഡിപ്പിച്ചു, മുൻ എസ് ഐ അറസ്റ്റിൽ, സർവീസിലിരിക്കെ പോക്സോ കേസ് കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധൻ

റിട്ടേഡ് എസ്ഐ പോക്സോ കേസില്‍ (pocso case) അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഉണ്ണിയെയാണ് ഫറോക്ക് പൊലീസ് (police) അറസ്റ്റ് ചെയ്തത്. സർവീസിലിരിക്കേ പോക്സോ കേസുകളുടെ കേസ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായിരുന്നു ഇയാൾ. കോഴിക്കോട് സൗത്ത് അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസില്‍ എസ്ഐ റാങ്കിലിരിക്കേ വിരമിച്ച ഫറോക്ക് സ്വദേശി ഉണ്ണിക്കെതിരായാണ് കേസ്. ദിവസങ്ങൾക്ക് മുമ്പാണ് എട്ടുവയസുകാരിയായ പെൺകുട്ടിയെ പ്രതി പീഡനത്തിരയാക്കിയത്. 

പ്രതിയുടെ വീട്ടില്‍വച്ചും വീടിന് സമീപത്തെ ഷെഡില്‍ വച്ചും നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ചൈല്‍ഡ് ലൈനിനോടാണ് പെൺകുട്ടി മൊഴി നല്‍കിയത്. തുടർന്ന് ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയിലാണ് ഫറോക്ക് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.

കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. സർവീസിലിരിക്കെ പോക്സോ കേസുകളടക്കം ജില്ലയില്‍ രജിസ്റ്റർ ചെയ്ത പ്രധാനപ്പെട്ട കേസുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനാണ് ഉണ്ണി. കേസുമായി ബന്ധപ്പെട്ട കോടതിയില്‍ സമർപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്നതിലും ഇയാൾ വിദഗ്ധനായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ