
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാക്കളായ സഹോദരങ്ങളെ തട്ടിക്കൊണ്ട് പോയതായി പരാതി. പൂജപ്പുര സ്വദേശികളായ മുഹമ്മദ് റോഷൻ (23), റിഷിൻ (21) എന്നിവരെ തട്ടിക്കൊണ്ട് പോയതായാണ് അമ്മ പരാതി നൽകിയിരിക്കുന്നത്. വീട്ടിൽ നിന്ന് മർദ്ദിച്ച് വാഹനത്തിൽ കൊണ്ടുപോയെന്ന് അയൽവാസികൾ കണ്ടതായും പരാതിയിൽ വിശദമാക്കുന്നു. പൂജപ്പുര സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.