സിസ്റ്റര്‍ അഭയയുടേത് കൊലപാതകം തന്നെയെന്ന് ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍

By Web TeamFirst Published Oct 21, 2020, 6:35 PM IST
Highlights

ശാസ്ത്രീയ തെളിവുകളുടെയും സഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നിഗമനത്തിൽ എത്തിയതെന്നും മുൻ ഡിവൈഎസ്പി മൊഴി നൽകി.

തിരുവനന്തപുരം: സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയതാണെന്ന് സാക്ഷി മൊഴി. കേസ് ആദ്യം അന്വേഷിച്ച സിബിഐ ദില്ലി യൂണിറ്റിലെ ഡിവൈഎസ്പി എ കെ ഓറയാണ് തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകിയത്. ശാസ്ത്രീയ തെളിവുകളുടെയും സഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നിഗമനത്തിൽ എത്തിയതെന്നും മുൻ ഡിവൈഎസ്പി മൊഴി നൽകി.

അഭയയെ കൊലപ്പെടുത്തിയതാണെങ്കിലും പ്രതികളെ കണ്ടെത്താനാകില്ലെന്ന് കാണിച്ച് എ.കെ.ഓറയാണ് എറണാകുളം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടരന്വേഷണത്തിലാണ് സിബിഐ രണ്ട് വൈദികരെയും ഒരു കന്യാസ്ത്രീയെ അറസ്റ്റ് ചെയ്തതത്. പിന്നീട്, ഒരു വൈദികനെ കോടതി പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി. സ്റ്റിസ്റ്റർ സെഫി, ഫാദർ ജോസ് പിതൃക്കയിൽ എന്നിവരാണ് നിലവില്‍ വിചാരണ നേരിടുന്ന പ്രതികള്‍. കേസന്വേഷണം നടത്തിയ മറ്റ് നാല് ഉദ്യോഗസ്ഥരെ ഈ മാസം 28ന് കോടതി വിസ്തരിക്കും.

click me!