ആലത്തൂരിൽ 1995ൽ‌ ആറ് വയസുകാരനെ ലോറിയിടിച്ച് കൊലപ്പെടുത്തിയ കേസ്; 30 വർഷമായി ഒളിവിലായിരുന്ന ലോറി ഡ്രൈവർ പിടിയിൽ

Published : Aug 02, 2026, 11:58 PM IST
accused arrested

Synopsis

പ്രതിയുടെ ചെന്നൈയിലെ മേൽവിലാസം കണ്ടെത്തിയ ആലത്തൂർ പൊലീസ് ഇയാളെ തിരിച്ചറിഞ്ഞു. ഇളന്തമിഴനെ ആലത്തൂർ കോടതിയിൽ റിമാൻഡ് ചെയ്തു.

പാലക്കാട്: ആലത്തൂരിൽ ആറുവയസ്സുകാരനെ ലോറിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ 30 വർഷത്തിനുശേഷം ഒളിവിലായിരുന്ന ലോറി ഡ്രൈവറെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പഴയ മദ്രാസ് മോസ്ക് സ്ട്രീറ്റ് സ്വദേശിയായ ഇളന്തമിഴൻ പരമശിവത്തെയാണ് അറസ്റ്റ് ചെയ്തത്. വാനൂർ കേരളപ്പറമ്പ് ദാറുൽഹിദായയിൽ അബ്ദുൾ റഹ്മാന്റെയും ഹവ്വാമ്മയുടെയും മകൻ ഉമർ ഫാറൂഖ് 1995 ഡിസംബർ 12-ന് മദ്രസയിൽനിന്ന് മടങ്ങുന്നതിനിടെ പഴയ ദേശീയപാതയിലെ വാനൂരിൽ ലോറിയിടിച്ച് മരിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ ഇളന്തമിഴൻ ജാമ്യത്തിലിറങ്ങിയശേഷം കേസിന്റെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പ്രതിയുടെ ചെന്നൈയിലെ മേൽവിലാസം കണ്ടെത്തിയ ആലത്തൂർ പൊലീസ് ഇയാളെ തിരിച്ചറിഞ്ഞു. ഇളന്തമിഴനെ ആലത്തൂർ കോടതിയിൽ റിമാൻഡ് ചെയ്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഒരൽപം മധുരം... അയ്യേ പുഴു', കാലാവധി തീരാത്ത ചോക്ലേറ്റിനുള്ളിൽ നിന്ന് പുഴു, പരാതിയുമായി യുവാവ്
പാലത്തിങ്കൽ ജ്വല്ലേഴ്സിൻ്റെ ചുവരിൽ തീർത്തത് മാൻഹോൾ, സാധനങ്ങൾ ഒളിപ്പിച്ചത് സമർത്ഥമായി, നായരങ്ങാടിയിൽ വൻ മോഷണശ്രമം; പ്രതികൾ പിടിയിൽ