ആറ് വയസ്സുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ; ബലാത്സം​ഗമെന്ന് സംശയിക്കുന്നതായി പൊലീസ്

Web Desk   | Asianet News
Published : Feb 24, 2020, 10:36 AM IST
ആറ് വയസ്സുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ; ബലാത്സം​ഗമെന്ന് സംശയിക്കുന്നതായി പൊലീസ്

Synopsis

കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ലക്നൗ: ആറ് വയസ്സുള്ള പെൺകുഞ്ഞിനെ കുറ്റിക്കാട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബഹ്റിച്ചിൽ സയ്യിദ് സലാർ മസൂദ് ​​ഗാസി ദർ​ഗയ്ക്ക് സമീപത്ത് നിന്ന് ഞായറാഴ്ചയാണ് മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് വ്യക്തമാക്കുന്നു. മരിച്ച കുട്ടിയുടെ കുടുംബം ശ്രാവസ്തിയിൽ നിന്നുള്ളവരാണെന്നും ഇവർ ദർ​ഗ സന്ദർശിക്കാൻ വേണ്ടി എത്തിയതാണെന്നും പൊലീസ് പറയുന്നു. ശനിയാഴ്ച രാത്രിയോടെ പെൺകുഞ്ഞിനെ കാണാതാകുകയായിരുന്നു. 

കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബാം​ഗങ്ങൾ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താൻ സാധിക്കാത്തതിനാൽ അവർ പൊലീസിനെ സമീപിക്കുകയായിരുന്നു. ബഹ്റിച്ച് അഡീഷണൽ പൊലീസ് സൂപ്രണ്ട് അജയ് പ്രതാപ് പറഞ്ഞു. 

പെൺകുട്ടിയുടെ മൃതദേഹം പരിശോധിച്ചതിനെ തുടർന്ന് തൊണ്ടയിൽ മുറിവേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മറ്റ് പരിക്കുകളുമുണ്ട്. പെൺകുട്ടി ലൈം​ഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുന്നതിന് അയച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും. അജയ് പ്രതാപ് വ്യക്തമാക്കി. 

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാമും വഫയും ഇന്ന് കോടതിയില്‍ ഹാജരാകും ...

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം വനിതാ പഞ്ചായത്തിന്റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ