മൊബൈൽ ഫോണ്‍ വാങ്ങാൻ പണം നൽകാത്തതിന് പിണങ്ങി, 16 കാരൻ മുറിക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ

Published : Apr 25, 2025, 11:07 PM ISTUpdated : Apr 25, 2025, 11:32 PM IST
മൊബൈൽ ഫോണ്‍ വാങ്ങാൻ പണം നൽകാത്തതിന് പിണങ്ങി, 16 കാരൻ മുറിക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ

Synopsis

പത്തനംതിട്ട തിരുവല്ലയിൽ 16കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല മനയ്ക്കചിറയിലാണ് സംഭവം. 

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ 16കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല മനയ്ക്കചിറയിലാണ് സംഭവം. 16 വയസുള്ള ആദിത്യൻ ആണ് മരിച്ചത്. മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകാത്തതിന് വീട്ടുകാരോട് പിണങ്ങി  മുറിക്കുള്ളിൽ കയറി തൂങ്ങുകയായിരുന്നു എന്ന് പൊലീസ് സംഭവത്തെക്കുറിച്ച്  വ്യക്തമാക്കുന്നു. സംഭവം നടക്കുന്ന സമയത്ത്  അമ്മയും അനുജനും വീട്ടിലുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്