
ചെന്നൈ: സംഘമായി കഞ്ചാവ് വലിക്കാൻ യുവാക്കൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകിയ കോളേജ് വിദ്യാർത്ഥിനിയായ യുവതിയുടെ തല തല്ലിപ്പൊളിച്ച് കാമുകൻ. തമിഴ്നാട് കന്യാകുമാരി കുളച്ചലിൽ ആണ് സംഭവം. വിദ്യാർത്ഥിനിയുടെ താമസ സ്ഥലത്തായിരുന്നു ജോയിന്റ് പാർട്ടി. എന്നാൽ ഇതിനിടെ എത്തിയ കാമുകൻ, അവിടെയുണ്ടായിരുന്നു ആൺകുട്ടികളെയും പെൺകുട്ടികളെയും തല്ലിയോടിച്ചു. ഇത് തടയാൻ ശ്രമിച്ച കാമുകിയെയും യുവാവ് ആക്രമിച്ചത്. യുവതി തലക്കടിയേറ്റ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തുവരുന്നത്.
നാഗർകോവിൽ സ്വദേശിനിയാണ് വിദ്യാർത്ഥിനി. യുവതി അജിൻ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് പെൺകുട്ടി കഞ്ചാവ് വലിക്കുന്നത് യുവാവിന്റെ ശ്രദ്ധയിൽ പെട്ടത്. ആണും പെണ്ണും ഒന്നിച്ചിരുന്നു വലിക്കുന്ന ജോയിന്റ് പാർട്ടികളിലായിരുന്ന യുവതി പങ്കെടുത്തിരുന്നത്. ലഹരിയുടെ പാരമ്യത്തിൽ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ഇവിടെ പതിവായിരുന്നു. അതിനായി സഹപാഠികളായ പെൺകുട്ടികളെ എത്തിച്ചിരുന്നതും നഗർകോവിൽ സ്വദേശിനിയായ വിദ്യാർത്ഥിനിയായിരുന്നു. ഇത് സംബന്ധിച്ച് വിദ്യാർത്ഥിനിയുമായി അജിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.
ഇതിനിടെയാണ് പാർട്ടി നടക്കുന്നത് അജിൻ അറിയുന്നത്. അർധരാത്രിയിൽ മതിൽ ചാടി വിദ്യാർത്ഥിനിയുടെ താമസ സ്ഥലത്തെത്തിയ അജിൻ ആക്രമണം അഴിച്ചുവിട്ടു. ആൺ സുഹൃത്തുക്കളെയടക്കം എല്ലാവരെയും തല്ലിയോടിച്ചു. ഒടുവിൽ അജിന്റെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്കും പരിക്കേൽക്കുകയായിരുന്നു. എന്നാൽ അജിനായി പൊലീസ് അന്വേഷണം തുടങ്ങിയതോടെയാണ്, കൂട്ടത്തിലുണ്ടായിരന്ന മറ്റൊരു പെൺകുട്ടി പാർട്ടിക്ക് പിന്നിലെ യാതാർത്ഥ്യം പുറത്തുപറയുന്നത്.
Read more: പൊലീസുകാരന്റെ വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷണി, ഒളിവിലായിരുന്ന പ്രതി കഞ്ചാവുമായി പിടിയിൽ
തന്നെ മദ്യപിക്കാനെന്ന് പറഞ്ഞാണ് വിളിച്ച് കൊണ്ടുപോയതെന്നും, അവിടെ പെൺകുട്ടികൾ മാത്രമേ ഉണ്ടാകുമെന്നാണ് പറഞ്ഞതെന്നും, ജോയിന്റ് ഉണ്ടെന്നറിഞ്ഞിരുന്നെങ്കിൽ പോകില്ലായിരുന്നു എന്നു പറഞ്ഞാണ് പെൺകുട്ടിയുടെ ഓഡിയോ. പെൺകുട്ടിയുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഗർഭനിരോധന ഉറകളും കഞ്ചാവും കണ്ടെടുത്തു. നിരവധി പെൺകുട്ടികൾ ഇത്തരത്തിൽ കെണിയിൽ പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam