പ്ലസ് വണ്‍ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; സാമൂഹിക പ്രവർത്തകൻ അറസ്റ്റിൽ

Published : Jun 12, 2020, 12:19 AM ISTUpdated : Jun 12, 2020, 12:28 AM IST
പ്ലസ് വണ്‍ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; സാമൂഹിക പ്രവർത്തകൻ അറസ്റ്റിൽ

Synopsis

പ്ലസ് വണ്‍ വിദ്യാർത്ഥിയെ രണ്ട് വ‍ർഷം മുമ്പ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് മോഹനനെ അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍: കണ്ണൂരിൽ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ സാമൂഹിക പ്രവർത്തകൻ അറസ്റ്റിൽ. ചക്കരക്കൽ സ്വദേശി മോഹനനെയാമ് പൊലീസ് പിടികൂടിയത്. ഇയാളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്ലസ് വണ്‍ വിദ്യാർത്ഥിയെ രണ്ട് വ‍ർഷം മുമ്പ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് മോഹനനെ അറസ്റ്റ് ചെയ്തത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇതര സംസ്ഥാനത്ത് ജനിച്ച കുട്ടിയുടെ സ്കൂൾ സർട്ടിഫിക്കറ്റിലെ മേൽവിലാസത്തിൽ തെറ്റുകൾ ഉണ്ടായിരുന്നു. ഇത് ശരിയാക്കാൻ സ്ഥലത്തെ സാമൂഹ്യ പ്രവർത്തകനും, കുട്ടികൾക്ക് സ്ഥിരം ക്ലാസ് എടുക്കുന്ന ആളുമായ മോഹനനെ രക്ഷിതാക്കൾ സമീപിച്ചു. കുട്ടിയോട് തന്‍റെ വാടക മുറിയിൽ എത്താൻ പറഞ്ഞ മോഹൻ മുറിയിൽ വച്ച് കുട്ടിയെ പീഡിപ്പിച്ചു. 

പേടികാരണം അന്ന് കുട്ടി ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. പിന്നീട് ചൈൾഡ് ലൈൻ പ്രവ‍ർത്തകരോടാണ് കുട്ടി പീഡന വിവരം പറയുന്നത്. സംഭവം അന്വേഷിച്ച ചക്കരക്കൽ പൊലീസ് പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കണ്ടെത്തി. പ്രതി മോഹനനെ തലശ്ശേരി സിജെഎം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ
മുൻവാതിലിൽ ഇനാമൽ പെയിന്റ് ഒഴിച്ച് കത്തിച്ചു, മേലാറ്റൂരിൽ മോഷ്ടാവ് അടിച്ച് മാറ്റിയത് മുക്കുപണ്ടങ്ങൾ