
പാട്ന: ഓടുന്ന കാറിനുള്ളിൽ ഭാര്യയെയും ഭാര്യാ സഹോദരിയയെും വെടിവച്ച് കൊലപ്പെടുത്തി സൈനികൻ ആത്മഹത്യ ചെയ്തു. പാട്നയ്ക്കടുത്ത് സെയ്ദാബാദിൽ ഞായറാഴ്ചയാണ് സംഭവം. സൈനികനായ വിഷ്ണു കുമാർ ശർമ്മ (33)യാണ് മക്കളുടെ മുന്നിൽ വച്ച് ഭാര്യ ദമനി ശർമ്മയെയും അനിയത്തി ഡിംപിൾ ശർമ്മയെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.
ഗുജറാത്തിൽ സൈനിക സേവനം നടത്തിയിരുന്ന വിഷ്ണു ശർമ്മ ഡെങ്കിപ്പനി പിടിപെട്ടതിനെ തുടർന്ന് ചികിത്സയ്ക്കായി അവധിയിലായിരുന്നു. ഈ സമയത്ത് ഇദ്ദേഹത്തിന്റെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടായിരുന്നതായി കുടുംബാംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി പാട്നയിലേക്ക് കുടുംബത്തോടൊപ്പം വരികയായിരുന്നു. കാറിനുള്ളിൽ വച്ച് ഭാര്യയുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്നാണ് വെടി വച്ചതെന്ന് ഭാര്യാപിതാവ് പൊലീസിനോട് വെളിപ്പെടുത്തി.
'ആന്റിയെ ആദ്യം വെടിവച്ചു, പിന്നെ അമ്മയേയും. അതിന് ശേഷം സ്വയം വെടിവച്ചു' എന്നാണ് വിഷ്ണു ശർമ്മയുടെ ഏഴ് വയസ്സുള്ള മകൻ പൊലീസിന് മൊഴി നൽകിയത്. പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് വെടിയുതിർക്കാൻ ഉപയോഗിച്ച തോക്കും വിഷ്ണു ശർമ്മയുടെ ഐഡന്റിറ്റി കാർഡും കണ്ടെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam