സുഹൃത്തിനോട് സംസാരിച്ചതിന് കാമുകന്‍ മുഖത്തടിച്ചു; യുവതി കുഴഞ്ഞ് വീണ് മരിച്ചു

Published : Dec 02, 2019, 10:21 AM IST
സുഹൃത്തിനോട് സംസാരിച്ചതിന് കാമുകന്‍ മുഖത്തടിച്ചു; യുവതി കുഴഞ്ഞ് വീണ് മരിച്ചു

Synopsis

ശനിയാഴ്ചയാണ് സംഭവം നടന്നത്. മാന്‍ഖര്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ മറ്റൊരാളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു സീത. ഇത് കണ്ട് നിന്ന കാമുകന്‍ രാജു നേരെ ചെന്ന് സീതയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. 

മുംബൈ: സുഹൃത്തിനോട് സംസാരിച്ചതിന് കാമുകന്‍റെ അടിയേറ്റ് യുവതി കുഴഞ്ഞ് വീണ് മരിച്ചു. മുംബൈയിലെ മാന്‍ഖര്‍ഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. സീത പ്രധാന്‍ എന്ന 35കാരിയാണ് കാമുകന്‍ രാജു പൂജാരി യെല്ലപ്പയുടെ അടിയേറ്റ് മരിച്ചത്. 

ശനിയാഴ്ചയാണ് സംഭവം നടന്നത്. മാന്‍ഖര്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ മറ്റൊരാളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു സീത. ഇത് കണ്ട് നിന്ന കാമുകന്‍ രാജു നേരെ ചെന്ന് സീതയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റ് ഉടന്‍ കുഴഞ്ഞു വീണ സീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.  

സീതയുടെ മരണത്തില്‍ അപകടമരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാവൂവെന്നു പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മാന്‍ഖര്‍ഡ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ നിഥിന്‍ ബോബ്ദെ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മണിയറയിൽ കത്തിയുമായി കാത്തിരുന്ന് നവവധു, ചെറിയച്ഛനൊപ്പം ഒളിച്ചോടിയത് ഭർത്താവിന്റെ വീട് കൊള്ളയടിച്ച്
പരസ്യമായി ചുംബിച്ചുവെന്ന് പരിസരവാസികൾ, ഉഗാണ്ടയിൽ പ്രശസ്ത സംഗീതജ്ഞയും സുഹൃത്തും നേരിടുന്നത് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം