'തന്നെ സഹായിക്കുന്നില്ല'; 73 കാരിയായ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ

Published : Jan 22, 2022, 01:04 AM IST
'തന്നെ സഹായിക്കുന്നില്ല'; 73 കാരിയായ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ

Synopsis

അമ്മയെ ഫ്രാന്‍സിസ് ക്രൂരമായി മര്‍ദ്ദിക്കുകയും മുടിക്കുത്തിന് പിടിച്ച് തലയിലിടിക്കുകയും, ഭിത്തിയിൽ പലപ്രാവശ്യം തലയിടിപ്പിക്കുകയും ചെയ്തു.

കൊച്ചി: എറണാകുളത്ത് സ്വന്തം അമ്മയെ കൊലപ്പെടുത്താൻ (Murder Attempt) ശ്രമിച്ച മകൻ അറസ്റ്റിൽ. എറണാകുളം പുത്തൻവേലിക്കര തുരുത്തിപ്പുറം സ്വദേശി ഫ്രാൻസിസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 73 വയസുള്ള അമ്മ തന്നെ സഹായിക്കുന്നില്ലെന്ന് പറഞ്ഞ് ഇയാൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 

അമ്മയെ ഫ്രാന്‍സിസ് ക്രൂരമായി മര്‍ദ്ദിക്കുകയും മുടിക്കുത്തിന് പിടിച്ച് തലയിലിടിക്കുകയും, ഭിത്തിയിൽ പലപ്രാവശ്യം തലയിടിപ്പിക്കുകയും ചെയ്തു. തന്നെ അമ്മ വീട്ടുജോലികളിലടക്കം സഹായിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. തുടര്‍ന്ന് വീടിന്‍റെ വാതിലും, ടെലിവിഷനും ഫ്രാന്‍സിസ് അടിച്ചു തകർത്തു. കഴിഞ്ഞ 17-ാം തീയതി രാത്രി 8 മണിക്കാണ് സംഭവം.  സംഭവത്തിന് ശേഷം  ഒളിവിൽപോയ ഇയാളെ കോട്ടയത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം; അച്ഛൻ അറസ്റ്റിൽ, ഭാര്യയുമായുള്ള പിണക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന് മൊഴി
ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ