കണ്ണൂരിൽ അച്ഛനെ മകൻ വീട്ടിൽ നിന്നും അടിച്ചിറക്കി, മർദ്ദന ദൃശ്യങ്ങളും പുറത്ത് 

Published : Oct 10, 2022, 06:28 PM IST
കണ്ണൂരിൽ അച്ഛനെ മകൻ വീട്ടിൽ നിന്നും അടിച്ചിറക്കി, മർദ്ദന ദൃശ്യങ്ങളും പുറത്ത് 

Synopsis

രണ്ടാഴ്ച്ച മുൻപ് നടന്ന മർദനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും കുടുംബം പൊലീസിൽ ഇതുവരെയും പരാതി നൽകിയിട്ടില്ല. 

കണ്ണൂർ : കണ്ണൂർ ശ്രീകണ്ഠാപുരത്ത് മകൻ, സ്വന്തം അച്ഛനെ വീട്ടിൽ നിന്നും അടിച്ചിറക്കി.  മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.ഏരുവേശി മുയിപ്പറയിലെ വി കെ രാഗേഷാണ് പിതാവ് ജനാർദനനെ മർദ്ദിക്കുകയും വീട്ടിൽ നിന്നും അടിച്ചിറക്കി വിടുകയും ചെയ്തത്. രണ്ടാഴ്ച്ച മുൻപ് നടന്ന അക്രമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. രാഗേഷ് മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന. കുടുംബ പ്രശ്നമാണ് മർദ്ദത്തിന് കാരണമെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും കുടുംബം പൊലീസിൽ ഇതുവരെയും പരാതി നൽകിയിട്ടില്ല. 

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ