
ബെലഗാവി: മകന്‍ ഒളിച്ചോടിയതിന് പിന്നാലെ അമ്മയ്ക്ക് നഗ്നയാക്കി തൂണിൽ കെട്ടിയിട്ട് മർദ്ദനം. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. മകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയുടെ വീട്ടുകാരാണ് സ്ത്രീയെ ക്രൂരമായി മർദ്ദിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു മകന്‍ ഒളിച്ചോടിയതിന് അമ്മയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് നഗ്നയാക്കി മർദ്ദിച്ചത്. അക്രമത്തിനിരയായ സ്ത്രീയുടെ മകൻ ഒരു പെണ്‍കുട്ടിയുമായി കുറച്ച് നാളായി അടുപ്പത്തിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് യുവാവ് കാമുകിക്കൊപ്പം ഒളിച്ചോടിയത്. വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിലേക്കെത്തുകയായിരുന്നു. സംഭവത്തിൽ പെണ്‍കുട്ടിയുടെ ബന്ധുക്കളായ ഏഴ് പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബെലഗാവിയിൽ മാത്രമല്ല സംസ്ഥാനത്ത് ഒരിടത്തും സമാന രീതിയിലുള്ള അക്രമ സംഭവങ്ങളോടും സഹിഷ്ണുത പുലർത്തില്ലെന്ന് കർണാടക മുഖ്യമന്ത്രി വിശദമാക്കി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സിദ്ദരാമയ്യ വിശദമാക്കി. അറസ്റ്റിലായവരെ ഉടന്‍ തന്നെ കോടതിയിലെത്തിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര വിശദമാക്കി. ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ നിലവിൽ ചികിത്സയിലാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam