
റാഞ്ചി: അമ്മയെ കൊന്ന് ദഹിപ്പിച്ച് ആ ചിതയില്‍ കോഴിയെ ചുട്ട് തിന്ന് മകന്‍റെ ക്രൂരത. ജാര്‍ഖണ്ഡിലെ സിംഗ്ഭൂമിലാണ് ഞെട്ടിക്കുന്ന സംഭവം. മകന്‍ മദ്യപിച്ച് വരുന്നത് ചോദ്യം ചെയ്തതാണ് ക്രൂരയ്ക്ക് കാരണമായ പ്രകോപനം. മകനെ മദ്യപിക്കരുതെന്ന് ഉപദേശിക്കുമ്പോള്‍ അതിന് തന്‍െ ജീവന്‍ പകരം നല്‍കേണ്ടി വരുമെന്ന് ഈ അമ്മ കരുതിയിരിക്കില്ല. സുമി റോയ് എന്ന അറുപതുകാരിയേയാണ് പ്രധാന്‍ സോയ് എന്ന മുപ്പത്തിയഞ്ചുകാരനായ മകന്‍ കൊലപ്പെടുത്തിയത്. വലിയ മരക്കമ്പുകള്‍ കൊണ്ട് തലയ്ക്ക് അടിച്ചാണ് പ്രധാന്‍ സോയ് അമ്മയെ കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. അമ്മയുടെ മൃതദേഹം അടുപ്പില്‍ വച്ച് കത്തിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് പാതിവെന്ത ശരീരം വീടിന്‍റെ മുറ്റത്ത് ഇട്ട് ദഹിപ്പിച്ചത്. മൃതദേഹം ദഹിപ്പിക്കുന്ന തീയില്‍ കോഴിയെ ചുട്ട് അത് അകത്താക്കുകയും ചെയ്തു പ്രധാന്‍. അമ്മയെ ദഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ കണ്ട് പ്രധാന്‍റെ സഹോദരി എത്തിയതോടെയാണ് സംഭവങ്ങള്‍ മറ്റുള്ളവര്‍ അറിയുന്നത്. സഹോദരി വിവരമറിയിച്ചതിനേത്തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ അയല്‍ക്കാര്‍ പ്രധാനെ കെട്ടിയിടുകയായിരുന്നു. ഇതിന് ശേഷം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
നാല് വര്‍ഷം മുന്‍പ് പിതാവിന്‍റെ കൊലപാതകത്തിലും പ്രധാന് പങ്കുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഈ കേസില്‍ അടുത്തിടെയാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. ഇയാള്‍ക്ക് മാനസികാരോഗ്യ തകരാറുള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്. ഹരിയാനയിലും സമാനമായ സംഭവം പൊലീസ് റിപ്പോര്‍ട്ട് ചെയ്തതായാണ് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രായമായ അമ്മയേയും മകനേയും കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam