
തിരുവനന്തപുരം: നാഗര്‍കോവില്‍ ഡോക്ടറുടെ വീട്ടില്‍ നിന്ന് 90 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ തിരുവനന്തപുരം ബാലരാമപുരം സ്വദേശി പഞ്ചാബില്‍ നിന്ന് പിടിയില്‍. നിരവധി കവര്‍ച്ച കേസുകളിലെ പ്രതിയായ ബാലരാമപുരം നരുവാമൂട് വലിയറത്തല സ്വദേശി ആദിത് ഗോപനാണ് (30) അറസ്റ്റിലായത്. ആദിത് ഗോപനെ തമിഴ്‌നാട് പൊലീസ് ആണ് പഞ്ചാബില്‍ നിന്നും അറസ്റ്റ് ചെയ്തത്.
തിരുനെല്‍വേലി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ കലൈകുമാറിന്റെ നാഗര്‍കോവില്‍ പ്ലസന്റ് നഗറിലെ വീട്ടില്‍ കഴിഞ്ഞ ഏഴിനാണ് കവര്‍ച്ച നടന്നത്. പരാതി ലഭിച്ചതോടെ കന്യാകുമാരി ജില്ലാ പൊലീസ് മേധാവി സുന്ദരവദനം അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പഞ്ചാബില്‍ നിന്നും പിടികൂടിയത്. ഇയാളില്‍ നിന്നും 90 പവനും പണവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ആദിത് ഗോപന്റെ ഭാര്യ പഞ്ചാബ് സ്വദേശിയാണ്. അതിനാലാണ് മോഷണശേഷം ഉടൻ തന്നെ ഇയാള്‍ പഞ്ചാബിലേക്ക് കടന്നത്. കന്യാകുമാരി ജില്ലയില്‍ മറ്റ് നാല് കവര്‍ച്ച കേസുകളില്‍ കൂടി ആദിത് ഗോപന്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
'ആസിഡ് ഡ്രോപ്പർ ടാസ്‌ക് ടീം' ഗ്രൂപ്പിലൂടെ 'മിഠായി' വിൽപ്പന: നിരീക്ഷണം, പിടിയിലായത് വമ്പൻമാർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam